Mar 15, 2018
സര്‍ക്കാരിന്റെ അപ്പീല്‍ ഷുഹൈബിനേറ്റ 42-ാമത്തെ വെട്ടാണെന്ന് ഹസന്
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍
സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ സര്‍ക്കാര്‍
നല്കിയ അപ്പീലിനെതിരെ കെപിസിസി പ്രസിഡന്റ് എം.എം.ഹസന് രംഗത്ത്.
ഹൈക്കോടതി സിംഗിള്‍ബെഞ്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കിയ പിണറായി സര്‍ക്കാരിന്റെ നടപടി
ഷുഹൈബിനേറ്റ 42-ാമത്തെ വെട്ടാണെന്നു ഹസന് കുറ്റപ്പെടുത്തി. യഥാര്‍ഥ
പ്രതികളും ഉന്നതരും ഉള്‍പ്പെട്ട ഗൂഢാലോചന പുറത്തു വരരുതെന്ന
ലക്ഷ്യത്തോടെയാണ് അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ അപ്പീല്‍
നല്‍കിയത്. കേരള പൊലീസ് അന്വേഷിച്ചാല്‍ പ്രതികളെ രക്ഷിക്കുന്നതിന്
സിപിഎമ്മിനു കഴിയും. കൊലയാളികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ചെലവില്‍
സുപ്രീംകോടതിയില്‍ നിന്ന് അഭിഭാഷകരെ കൊണ്ടുവന്നു വാദിച്ചത്. ഷുഹൈബിന്റെ
അച്ഛന് ഉള്‍പ്പെടെയുള്ള ജനങ്ങള്‍ നല്കുന്ന നികുതിപ്പണമാണ് ഇതിനു
വിനിയോഗിക്കുന്നതെന്നു ഹസന് ആരോപിച്ചു.