Breaking News

Trending right now:
Description
 
Mar 15, 2018

നടിയെ ഉപദ്രവിച്ച കേസ്‌: വിചാരണ നടപടികള്‍ ആരംഭിച്ചു; നടന്‍ ദിലീപ്‌ കോടതിയിലെത്തി

image യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌ത കേസില്‍ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ ആരംഭിച്ചു. പ്രതികള്‍ പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ഒഴികെയുള്ള രേഖകള്‍ നല്‍കുന്നതില്‍ പ്രോസിക്യൂഷന്റെ അഭിപ്രായം കോടതി തേടി. വൈദ്യ പരിശോധന റിപ്പോര്‍ട്ടുകള്‍ അടക്കം പ്രതിഭാഗത്തിനു ആവശ്യമായ രേഖകളുടെ പട്ടിക സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. കേസിലെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിയും വനിതാ ജഡ്‌ജിയും വേണമെന്നും വിചാരണ അടച്ചിട്ട മുറിയിലാണ്‌ നടത്തേണ്ടതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ ഒഴിവാക്കണമെന്നും തുടങ്ങിയ ഉള്‍പ്പെടുന്ന അപേക്ഷ നടിക്കുവേണ്ടി അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ രേഖകള്‍ ആവശ്യപ്പെടുന്ന പ്രതിഭാഗത്തിന്റെ അപേക്ഷയും പ്രതികളുടെ ജാമ്യാപേക്ഷയും കോടതി 16നു പരിഗണിക്കും. വിചാരണ നടപടികള്‍ അനന്തമായി നീണ്ടുപോകാന്‍ ഇടയാകരുതെന്നു പ്രതിഭാഗത്തോടു കോടതി അഭ്യര്‍ഥിച്ചു. കേസിലെ ഒന്നു മുതല്‍ പത്തുവരെ പ്രതികളായ സുനില്‍കുമാര്‍ (പള്‍സര്‍സുനി), മാര്‍ട്ടിന്‍ ആന്റണി, മണികണ്‌ഠന്‍, വി.പി.വിജേഷ്‌, സലിം (വടിവാള്‍ സലിം), പ്രദീപ്‌, ചാര്‍ലിതോമസ്‌, നടന്‍ ദിലീപ്‌, സനില്‍കുമാര്‍, വിഷ്‌ണു തുടങ്ങവര്‍ കോടതിയില്‍ ഹാജരായി. അഭിഭാഷകരായ പ്രതികള്‍ പ്രദീപ്‌ ചാക്കോ, രാജു ജോസഫ്‌ എന്നിവര്‍ ഹാജരായില്ല.