Breaking News

Trending right now:
Description
 
Mar 15, 2018

ടിപിയെ വധിച്ചവരോട്‌ യാതൊരുവിധ സന്ധിയുമില്ലെന്ന്‌ രമ

image ചെങ്കൊടിയെ ചതിച്ചവരോടും ടി.പി.ചന്ദ്രശേഖരനെ വധിച്ചവരോടും മരണംവരെയും യാതൊരുവിധ സന്ധിയുമില്ലെന്നു ആര്‍എംപിഐ നേതാവ്‌ കെ.കെ.രമ വ്യക്തമാക്കി. താനടക്കമുള്ള ആര്‍എംപിക്കാരെ സിപിഎമ്മിലേക്കു സ്വാഗതം ചെയ്‌ത സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ വാക്കുകള്‍ പുച്ഛിച്ചു തള്ളുന്നു. എത്ര കള്ളങ്ങള്‍കൊണ്ടു കഴുകിയിട്ടും മായാത്ത തങ്ങളുടെ കയ്യില്‍ തെളിഞ്ഞുനില്‍കുന്ന ടിപിയുടെ ചോരക്കറയില്‍നിന്നു രക്ഷപ്പെടാനുള്ള സിപിഎം നേതൃത്വത്തിന്റെ ഇത്തരം വിലകെട്ട അഭ്യാസങ്ങള്‍ പരിഹാസ്യമാണ്‌. ടിപിയെ സ്‌നേഹിക്കുന്നവര്‍ ഇത്തരം കാപട്യങ്ങളിലും തറവേലകളിലും വീഴുമെന്നതു സിപിഎമ്മിന്റെ വ്യാമോഹമാണ്‌. ആക്രമിച്ചും നുണപറഞ്ഞും ആര്‍എംപിയെ തകര്‍ക്കാനാവില്ലെന്നു ബോധ്യപ്പെട്ടതുകൊണ്ടാണ്‌ പുതി കുതന്ത്രങ്ങളുമായി സിപിഎം നേതൃത്വം രംഗത്ത്‌ ഇറങ്ങിയിരിക്കുന്നതെന്നും രമ കുറ്റപ്പെടുത്തി. നിലപാട്‌ തിരുത്തി സിപിഎമ്മിന്റെ നയങ്ങളുമായി യോജിക്കാന്‍ തയാറായാല്‍ കെ.കെ.രമ ഉള്‍പ്പെടെയുള്ളവരെ സിപിഎമ്മിലേക്കു സ്വാഗതം ചെയ്യുന്നതായി സിപിഎം കോഴിക്കോട്‌ ജില്ലാ സെക്രട്ടറി പി.മോഹനന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ടി.പി.ചന്ദ്രശേഖരന്‍ കുലംകുത്തിയെന്ന പിണറായി വിജയന്റെ പ്രതികരണം പ്രത്യേക സാഹചര്യത്തിലായിരുന്നുവെന്നും മോഹനന്‍ പറഞ്ഞിരുന്നു.