Breaking News

Trending right now:
Description
 
Mar 14, 2018

ബിജെപിയുമായി സഹകരിക്കില്ലെന്നു തുഷാര്‍ വെള്ളാപ്പള്ളി

image ബോര്‍ഡ്‌/കോര്‍പ്പറേഷന്‍ സ്ഥാനം കിട്ടാതെ ബിജെപിയുമായി സഹകരിക്കില്ലെന്നു ബിഡിജെഎസ്‌ അധ്യക്ഷന്‍ തുഷാര്‍വെള്ളാപ്പള്ളി വ്യക്തമാക്കി. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കില്ല. കഴിഞ്ഞതവണ ബിജെപിക്ക്‌ വോട്ടു കൂടിയത്‌ ബിഡിജെഎസ്‌ മൂലമാണ്‌. ബിജെപിയുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കണിച്ചുകുളങ്ങരയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ തുഷാര്‍വെള്ളാപ്പള്ളി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌. ഇപ്പോള്‍ ഉരുത്തിരിഞ്ഞ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപിയെ ഒഴിവാക്കി ഘടകക്ഷികളുടെ യോഗം ചേരും. എംപി സ്ഥാനം ആവശ്യപ്പെട്ടുവെന്ന്‌ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണം. ബിജെപിയില്‍നിന്നുള്ളവരാണ്‌ ഇത്തരം വ്യാജവാര്‍ത്തയ്‌ക്കു പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, ബിഡിജെഎസ്‌ ഇപ്പോഴും എന്‍ഡിഎയുടെ ഭാഗമാണെന്നും ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും അത്തരം പൊരുത്തക്കേടുകള്‍ പരിഹരിക്കുമെന്നും ബിജെപി ദേശീയ സമിതി അംഗവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ വി.മുരളീധരന്‍ പ്രതികരിച്ചിരുന്നു. ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥി ശ്രീധരന്‍പിള്ളയുടെ വിജയത്തിനായി ബിഡിജെഎസ്‌ പ്രവര്‍ത്തിക്കുമെന്നാണ്‌ വിശ്വാസമെന്നും മുരളീധരന്‍ പറഞ്ഞു.