Breaking News

Trending right now:
Description
 
Mar 14, 2018

ഷുഹൈബ്‌ വധക്കേസ്‌: സിബിഐ അന്വേഷണത്തിന്‌ സ്റ്റേ

image കണ്ണൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. സിബിഐ അന്വേഷണത്തിന്‌ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ അപ്പില്‍ നല്‍കുകയായിരുന്നു. ഷുഹൈബ്‌ വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്‌റ്റീസ്‌ കമാല്‍ പാഷയാണ്‌ കേസ്‌ സിബിഐയ്‌ക്കു വിടണമെന്നു ഉത്തരവിട്ടത്‌. കേരളാ പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‌തിരുന്നു.