Breaking News

Trending right now:
Description
 
Mar 14, 2018

വിഖ്യാത ശാസ്‌ത്രജ്ഞന്‍ സ്‌റ്റീഫന്‍ ഹോക്കിങ്‌ അന്തരിച്ചു

image വിഖ്യാത ബ്രിട്ടീഷ്‌ ഭൗതികശാസ്‌ത്രജ്ഞന്‍ സ്‌റ്റീഫന്‍ ഹോക്കിങ്‌ (76) അന്തരിച്ചു. ബുധനാഴ്‌ച പുലര്‍ച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ശരീരത്തെ മുഴുവന്‍ തളര്‍ത്തുന്ന മോട്ടോര്‍ന്യൂറോണ്‍ രോഗ ബാധിതനായ അദ്ദേഹം യന്ത്രസഹായത്തോടെയായിരുന്നു പുറം ലോകവുമായി ആശയവിനിമയം നടത്തിയിരുന്നത്‌. കേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റിയില്‍ ഗണിതശാസ്‌ത്രത്തിലെ ലുക്കാഷ്യന്‍ പ്രഫസര്‍സ്ഥാനം വഹിക്കുകയായിരുന്നു. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ചു നിരവധി ഗവേഷണങ്ങളാണ്‌ ഹോക്കിങ്‌ നടത്തിയിരുന്നത്‌. കേംബ്രിഡ്‌ജില്‍ ഗവേഷണ പഠനത്തിന്‌ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ രോഗം കീഴടക്കുകയായിരുന്നു. എ ബ്രീഫ്‌ ഹിസ്റ്ററി ഓഫ്‌ ടൈം എന്ന പ്രശസ്‌ത ശാസ്‌ത്രഗ്രന്ഥം രചിച്ചു. 1942 ജനുവരി എട്ടിന്‌ ഓക്‌സ്‌ഫോര്‍ഡിലാണ്‌ ജനനം. ജീവശാസ്‌ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക്‌ ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമാണ്‌ മാതാപിതാക്കള്‍.