Breaking News

Trending right now:
Description
 
Mar 14, 2018

സോണിയാഗന്ധിയുടെ വിരുന്നില്‍ പങ്കെടുത്തത്‌ 20 പ്രതിപക്ഷകക്ഷികള്‍

image യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച അത്താഴവിരുന്നില്‍ 20 പ്രതിപക്ഷകക്ഷികള്‍ പങ്കെടുത്തു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവം മോര്‍ച്ചയും ജാര്‍ഖണ്ഡ്‌ മുന്‍ മുഖ്യമന്ത്രി ഷിബു സോറന്റെ ജെഎംഎമ്മും കൂടി പങ്കെടുത്തതോടെയാണു പ്രതിപക്ഷനിരയില്‍ സംഖ്യ വര്‍ധിച്ചത്‌. തൃണുമൂല്‍, എന്‍സിപി, ബിഎസ്‌പി, എസ്‌പി, സിപിഎം, സിപിഐ, ഡിഎംകെ, മുസ്ലീംലീഗ്‌, ആര്‍എസ്‌പി, കേരളാ കോണ്‍ഗ്രസ്‌, എഐയുഡിഎഫ്‌, ആര്‍ജെഡി, നാഷനല്‍ കോണ്‍ഫറന്‍സ്‌, ജെഎംഎം, ആര്‍എല്‍ഡി, ജെവിഎം, ജെഡിഎസ്‌ തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളും പങ്കെടുത്തു. വിരുന്നിനിടയില്‍ മറ്റു രാഷ്ട്രീയ ചര്‍ച്ചകളൊന്നും ഉണ്ടായില്ല. എന്നാല്‍ അടുത്ത പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി രൂപപ്പെടുന്ന പ്രതിപക്ഷ മുന്നേറ്റത്തിലെ ശ്രദ്ധേയമായ നീക്കമാണിതെന്നു കരുതുന്നു.