Breaking News

Trending right now:
Description
 
Mar 14, 2018

ആധാര്‍ സമയപരിധി നീട്ടി

image മൊബൈല്‍ഫോണ്‍ കണക്ഷന്‍, പുതിയ ബാങ്ക്‌ അക്കൗണ്ടുകള്‍, തത്‌കാല്‍ പാസ്‌പോര്‍ട്ട്‌ സേവനങ്ങള്‍ എന്നിവ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി സുപ്രീംകോടതി അനിശ്ചിതകാലത്തേക്ക്‌ നീട്ടി. അതേസമയം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡികള്‍ക്കും ക്ഷേമപദ്ധതികള്‍ക്കും ഈ മാസം 31 മുതല്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണ്‌. ആധാര്‍ പദ്ധതിയുടെ ഭരണഘടനാ സാധുതയും ക്ഷേമപദ്ധതികള്‍ക്കും ബാങ്ക്‌ അക്കൗണ്ടിനും മൊബൈല്‍ ഫോണ്‍ കണക്ഷനും ആധാര്‍ നിര്‍ബന്ധമാക്കിയതും ചോദ്യം ചെയ്‌തുള്ള 28 ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്‌. ഈ ഹര്‍ജികളില്‍ ഒരുമാസ്‌തതിലേറെയായി വാദം നടക്കുന്നു. ഈ ഹര്‍ജികളില്‍ അന്തിമവിധി വരുന്നതുവരെയാണ്‌ ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ചീഫ്‌ ജസ്റ്റീസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ അഞ്ചംഗഭരണഘടനാബഞ്ച്‌ സമയപരിധി നീട്ടിയത്‌. അതേസമയം, നിലവിലുള്ള ബാങ്ക്‌ അക്കൗണ്ട്‌ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ച്‌ വ്യക്തതയില്ല. നിലവിലെ അക്കൗണ്ടുകളും സമയപരിധി നീട്ടിയവയുടെ ഗണത്തില്‍ വരേണ്ടതാണെന്നും കേന്ദ്രം ഇളവ്‌ ആവശ്യപ്പെട്ടതു സബ്‌സിഡികള്‍, ക്ഷേമപദ്ധതികള്‍ തുടങ്ങിയവയില്‍ മാത്രമാണെന്നും അഭിഭാഷകര്‍ പിന്നീട്‌ വ്യക്തമാക്കി.