Breaking News

Trending right now:
Description
 
Mar 14, 2018

മിനിമം ബാലന്‍സ്‌: എസ്‌ബിഐ പിഴ കുറച്ചു

image സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (എസ്‌ബിഐ) മിനിമം ബാലന്‍സ്‌ ഇല്ലാത്ത അക്കൗണ്ടുകള്‍ക്ക്‌ ഈടാക്കുന്ന പിഴ നിക്ഷേപകരുടെ തുടരെയുള്ള പരാതിയെ തുടര്‍ന്ന്‌ കുറച്ചു. പിഴയില്‍ 75 ശതമാനംവരെ കുറവാണ്‌ വരുത്തിയിരിക്കുന്നത്‌. ഏപ്രില്‍ ഒന്നിന്‌ ഇതു നിലവില്‍വരും. മെട്രോകളിലും നഗരങ്ങളിലും പിഴ പ്രതിമാസം 50 രൂപ എന്നത്‌ 15 രൂപയായി കുറയും. ഇടത്തരം നഗരങ്ങളിലും ഗ്രാമങ്ങളിലും 40 രൂപയില്‍നിന്നു 12 രൂപയായും 10 രൂപയായും കുറച്ചു. ഇതിനു പുറമേ ജിഎസ്‌ടി നല്‍കേണ്ടിവരും. 25 കോടി അക്കൗണ്ട്‌ ഉടമകള്‍ക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും. പിഴ കുറച്ചെങ്കിലും മിനിമം ബാലന്‍സ്‌ തുക കുറച്ചിട്ടില്ല. മെട്രോകളില്‍ 3000 രൂപ, അര്‍ധനഗരങ്ങളില്‍ 2000 രൂപ, ഗ്രാമങ്ങളില്‍ 1000 രൂപ എന്നതാണ്‌ മിനിമം ബാലന്‍സ്‌ തുക. ബാങ്കിന്റെ 41 കോടി സേവിങ്‌ ബാങ്ക്‌ അക്കൗണ്ടുകളില്‍ 16 കോടിയും പ്രധാനമന്ത്രി ജന്‍ധന്‍ യോജന ബിഎസ്‌ബിഡി വിഭാഗത്തിലുള്ളവയും പെന്‍ഷന്‍കാര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കള്‍ തുടങ്ങിയവയാണ്‌. ജന്‍ധന്‍, പെന്‍ഷന്‍ അക്കൗണ്ടുകള്‍ക്ക്‌ മിനിമം ബാലന്‍സ്‌ വ്യവസ്ഥയില്ല. 21 വയസ്‌ വരെയുള്ള വിദ്യാര്‍ഥികള്‍ക്കും ഇളവ്‌ അനുവദിച്ചിട്ടുണ്ട്‌.