Breaking News

Trending right now:
Description
 
Mar 14, 2018

മാവോയിസ്‌റ്റുകളുടെ ആക്രമണത്തില്‍ ഒന്‍പത്‌ ജവാന്മാര്‍ക്കു വീരമൃത്യു

image ഛത്തീസ്‌ഗഡിലെ സുഖ്‌മ ജില്ലയില്‍ മാവോയിസ്‌റ്റ്‌ ആക്രമണത്തില്‍ ഒമ്പത്‌ ജവാന്മാര്‍ക്ക്‌ വീരമൃത്യു. സിആര്‍പിഎഫ്‌ 212 ബറ്റാലിയന്‍ ജവാന്മാര്‍ സഞ്ചരിച്ചിരുന്ന മൈന്‍ പ്രതിരോധവാഹനം മാവോയിസ്‌റ്റുകള്‍ ബോംബ്‌ സ്‌ഫോടനം നടത്തി തകര്‍ക്കുകയായിരുന്നു. 50 കിലോയിലധികം ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്‌തുക്കളാണ്‌ മാവോയിസ്‌റ്റുകള്‍ ഇതിനായി ഉപയോഗിച്ചത്‌. കുഴിബോംബ്‌ ആക്രമത്തെ പ്രതിരോധിക്കാന്‍ ശേഷി ഉണ്ടായിരുന്ന വാഹനത്തുനു നേര്‍ക്കു നടന്നത്‌ വിദൂരനിയന്ത്രിത ആക്രമണമായിരുന്നു. റായ്‌പൂരില്‍നിന്നു 500 കിലോമീറ്റര്‍ അകലെ നിര്‍മാണത്തിലിരുന്ന കിസ്‌താരം-പലോഡി റോഡിലാണ്‌ സ്‌ഫോടനം നടന്നത്‌. ജവാന്മാരുടെ വാഹനം പത്തടിയോളം ഉയര്‍ന്നു തകര്‍ന്നു ഛിന്നഭിന്നമായി. ചെളിനിറഞ്ഞ റോഡിലായിരുന്നു ബോംബ്‌ സ്ഥാപിച്ച്‌ സ്‌ഫോടനം നടത്തിയത്‌. രണ്ടുജവാന്മാര്‍ക്ക്‌ ഗുരുതര പരുക്കേറ്റു. ഇവരെ വിമാനമാര്‍ഗം റായ്‌പൂരിലെ ആശുപത്രിയിലെത്തിച്ചു. മാവോയിസ്‌റ്റ്‌ കമാന്‍ഡര്‍ ഹിദ്‌മയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍ ലിബറേഷന്‍ ഗറില്ല സംഘമാണ്‌ ആക്രമണത്തിനു പിന്നിലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്‌. കഴിഞ്ഞവര്‍ഷം മാര്‍ച്ച്‌ 11നു ഇവിടെതന്നെയുണ്ടായ മാവോയിസ്‌റ്റ്‌ ആക്രമണത്തില്‍ 11 ജവാന്മാര്‍ വീരമൃത്യുവരിച്ചിരുന്നു.