Breaking News

Trending right now:
Description
 
Mar 13, 2018

കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷിക്കാം

image തിരുവനന്തപുരം: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷക്ഷണിച്ചു. പ്രഫഷനല്‍ കോഴ്‌സുകളിലേക്ക്‌ പ്രവേശനം തേടുന്ന കേരളത്തിലെ പാവപ്പെട്ട കുട്ടികള്‍ക്കാണ്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുക. എന്‍ജിനിയറിങ്‌, മെഡിസിന്‍, നഴ്‌സിങ്‌, ഫാര്‍മക്കോളജി, ദന്തിസ്‌റ്ററി തുടങ്ങിയ പ്രഫഷനല്‍ കോഴ്‌സുകള്‍ക്ക്‌ ഒന്നാംവര്‍ഷ പ്രവേശനം തേടുന്ന കുട്ടികള്‍ക്കാണ്‌ പ്രതിവര്‍ഷം 250 ഡോളര്‍വീതം നല്‍കുക. പ്ലസ്‌ടു പരീക്ഷയില്‍ 85 ശതമാനത്തിലധികം മാര്‍ക്കും കുടുംബത്തിലെ വാര്‍ഷിക വരുമാനം അരലക്ഷത്തില്‍ കുറവുമാണ്‌ അപേക്ഷിക്കാനുള്ള അടിസ്ഥാനയോഗ്യത. www.namaja.org എന്ന വെബ്‌സൈറ്റില്‍നിന്നു ലഭിക്കുന്ന ഫോറമാണ്‌ പൂരിപ്പിച്ച്‌ അയയ്‌ക്കേണ്ടത്‌. വരുമാന സര്‍ട്ടിഫിക്കറ്റ്‌, മാര്‍ക്ക്‌ ലിസ്റ്റിന്റെ അറ്റസ്റ്റ്‌ ചെയ്‌ത കോപ്പി, പാസ്‌പോര്‍ട്ട്‌ സൈസിലുള്ള ഫോട്ടോ, സാമ്പത്തികആവശ്യം വ്യക്തമാക്കുന്ന കുട്ടിയുടെ കത്ത്‌, പ്രഫഷന്‍ കോഴ്‌സിന്‌ പ്രവേശനം ലഭിച്ചതിന്റെ തെളിവ്‌, പ്രാദേശിക ഹിന്ദു സംഘടനയുടെ ശുപാര്‍ശക്കത്ത്‌, 'വസുദൈവ കുടുംബം-നേടാനാകുമോ അതോ അസാധ്യ ദൗത്യമോ' എന്ന വിഷയത്തില്‍ മൂന്ന്‌ പേജില്‍ കുറയാതെ ഉപന്യാസം എന്നിവയും അപേക്ഷയോടൊപ്പം അയയ്‌ക്കണം. ഏപ്രില്‍ 30നു മുമ്പ്‌ പി.ഒ. ബോക്‌സ്‌ 1244, പേരൂര്‍ക്കട, തിരുവനന്തപുരം 695005 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം.