Breaking News

Trending right now:
Description
 
Mar 13, 2018

ഭൂമി വില്‍പ്പന: കര്‍ദിനാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു

image സീറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പ്പന സംബന്ധച്ച പരാതിയില്‍ പൊലീസ്‌ കേസ്‌ റജിസ്റ്റര്‍ ചെയ്‌തു. മേജര്‍ ആര്‍ച്ചബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, ഫാ.ജോഷി പുതുവ, ഫാ.സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ്‌ എന്നിവര്‍ക്കെതിരെയാണ്‌ കേസ്‌ എടുത്തിട്ടുള്ളത്‌. കേസെടുത്തു അന്വേഷിക്കണമെന്നു ഹൈക്കോടതി സിംഗിള്‍ബഞ്ച്‌ ഉത്തരവിനെ തുടര്‍ന്നാണ്‌ നടപടി. ഹൈക്കോടതി ഉത്തരവ്‌ പാലിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍ ഓഫീസ്‌ പൊലീസിന്‌ നിയമോപദേശം നല്‍കിയിരുന്നു. കൊച്ചി സെന്‍ട്രല്‍ പൊലീസ്‌ ഇന്‍സ്‌പെക്ടര്‍ എ.അനന്തലാലാണ്‌ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തത്‌.