Breaking News

Trending right now:
Description
 
Mar 13, 2018

പ്രതിപക്ഷഐക്യം ലക്ഷ്യം; സോണിയാ ഗാന്ധിയുടെ അത്താഴവിരുന്ന്‌ ഇന്ന്‌

image പ്രതിപക്ഷഐക്യം ലക്ഷ്യമിട്ട്‌ സോണിയ ഗാന്ധി ഇന്നു അത്താഴവിരുന്ന്‌ സംഘടിപ്പിക്കും. സോണിയയുടെ വസതിയില്‍ രാത്രി നടക്കുന്ന അത്താഴവിരുന്നില്‍ ബിജെപി ഇതര പാര്‍ട്ടികളിലെ പ്രമുഖരെല്ലാം പങ്കെടുക്കുമെന്നാണ്‌ കോണ്‍ഗ്രസിന്റെ പ്രതീക്ഷ. അത്താഴവിരുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ പങ്കെടുക്കുമെന്നു ഉറപ്പായിട്ടുണ്ട്‌. എന്‍ഡിഎയുടെ ഭാഗമായി തുടരുന്ന ടിഡിപി വിരുന്നിന്‌ എത്തില്ല. ഇടതുനേതാക്കള്‍ അടക്കമുള്ളവര്‍ പത്താം നമ്പര്‍ ജന്‍പഥിലെ സോണിയയുടെ വസതിയില്‍ രാത്രി എട്ടിനു നടക്കുന്ന വിരുന്നിനെത്തുമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്‌. കേരളത്തില്‍നിന്നു മുസ്ലീംലീഗ്‌ നേതാവ്‌ പി.കെ.കുഞ്ഞാലിക്കുട്ടി, കേരളാ കോണ്‍ഗ്രസ്‌ എം നേതാവ്‌ ജോസ്‌ കെ.മാണി, ആര്‍എസ്‌പി നേതാവ്‌ എ്‌ന്‍.കെ.പ്രേമചന്ദ്രന്‍ എന്നിവരും വിരുന്നില്‍ പങ്കെടുക്കും. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായാണ്‌ പ്രതിപക്ഷ നേതാക്കള്‍ക്കായി സോണിയ വിരുന്ന്‌ നയതന്ത്രം നടപ്പാക്കുന്നത്‌