Breaking News

Trending right now:
Description
 
Mar 13, 2018

സീറ്റ്‌ നിഷേധിച്ചു: സമാജ്‌ വാദി പാര്‍ട്ടി നേതാവ്‌ നരേഷ്‌ അഗര്‍വാള്‍ ബിജെപിയിലേക്ക്‌

image മുതിര്‍ന്ന സമാജ്‌ വാദി പാര്‍ട്ടി നേതാവ്‌ നരേഷ്‌ അഗര്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നു. രാജ്യസഭാ ടിക്കറ്റ്‌ ലഭിക്കാതിരുന്നതാണ്‌ ബിജെപിയില്‍ ചേക്കേറാന്‍ കാരണം. ജയാബച്ചന്‌ രാജ്യസഭാ സീറ്റ്‌ നല്‍കാന്‍ സമാജ്‌ വാദി പാര്‍ട്ടി തീരുമാനിച്ചതില്‍ പ്രകോപിതനായാണ്‌ നരേഷ്‌ അഗര്‍വാളിന്റെ നടപടി. ദേശീയ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ മാത്രമേ സമൂഹത്തിനായി എന്തെങ്കിലും ചെയ്യാന്‍ കഴിയൂവെന്ന്‌ ബിജെപിയില്‍ ചേരുന്നതു പ്രഖ്യാപിച്ചു നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത്‌ ഷാ, ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ എനിന്നിവരില്‍ തനിക്ക്‌ ഏറെ മതിപ്പുണ്ടെന്നും നരേഷ്‌ അഗര്‍വാള്‍ വ്യക്തമാക്കി. സിനിമയില്‍ നൃത്തം ചെയ്‌ത ഒരാള്‍ക്കാണ്‌ സമാജ്‌ വാദി പാര്‍ട്ടി സീറ്റു നല്‍കിയത്‌ എന്നത്‌ തന്നെ ഏറെ വേദനിപ്പിച്ചുവെന്നും അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. നരേഷ്‌ അഗര്‍വാളിന്റെ മകനും സിറ്റിങ്‌ എംഎല്‍എയുമായ നിതിന്‍ അഗര്‍വാളും ബിജെപിയില്‍ ചേരുന്നു.