Breaking News

Trending right now:
Description
 
Mar 13, 2018

മോദിയും ഫഡ്‌നാവിസും ദുരഭിമാനം വെടിയണം: രാഹുല്‍ഗാന്ധി

image മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ നടത്തിയ സമരം ജനശക്തിയുടെ ത്രസിപ്പിക്കുന്ന ഉദാഹരണമാണ്‌. പ്രധാനമന്ത്രി നരേന്ദ്രമോദിയു മുഖ്യമന്ത്രി ദേവേന്ദ്ര ഹഡ്‌നാവിസും ദുരഭിമാനം വെടിഞ്ഞ്‌ അത്‌ അംഗീകരിക്കണം. സമരം ചെയ്യുന്ന കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കുമൊപ്പമാണ്‌ കോണ്‍ഗ്രസ്‌. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ മഹാരാഷ്ട്രയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. എല്ലാ കര്‍ഷകരും രാജ്യവ്യാപകമായി നേരിടുന്ന വിഷയമാണിത്‌. ഈ ആവശ്യങ്ങളോട്‌ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അനുഭാവപൂര്‍വം സമീപിക്കണമെന്നാണ്‌ തന്റെ അഭ്യര്‍ഥനയെന്നും രാഹുല്‍ പറഞ്ഞു. കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന 'ലോങ്‌ മാര്‍ച്ചി'ന്‌ കോണ്‍ഗ്രിനു പുറമേ എന്‍സിപിയും ശിവസേനയും എംഎന്‍എസും പിന്തുണച്ചിരുന്നു.