Breaking News

Trending right now:
Description
 
Mar 13, 2018

കാട്ടുതീ: മരണം 11; മലയാളി സ്‌ത്രീക്കു പൊള്ളലേറ്റു

image കേരളാ-തമിഴ്‌നാട്‌ അതിര്‍ത്തിയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീ ദുരന്തത്തില്‍ ട്രെക്കിങ്‌ സംഘത്തില്‍പെട്ട്‌ 11 പേര്‍ മരിച്ചതായി ഔദ്യോഗിക വെളിപ്പെടുത്തല്‍. തമിഴ്‌നാട്‌, ചെന്നൈ, കോയമ്പത്തൂര്‍ സ്വദേശികളാണ്‌ മരിച്ചത്‌. 28 പേര്‍ പൊള്ളലേറ്റു വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്‌. ഇവരില്‍ മൂന്നുപേരുടെ നില അതീവ ഗുരുതമാണെന്നു ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. 39 അംഗ ട്രെക്കിങ്‌ സംഘത്തിലുണ്ടായിരുന്ന ഏക മലയാളിയായ കോട്ടയം ഈരാറ്റുപേട്ട സ്വദേശി മീന ജോര്‍ജ്‌ മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ട്രെക്കിങ്‌ സംഘം ഞായറാഴ്‌ച രാവിലെയാണ്‌ വനയാത്രയ്‌ക്ക്‌ എത്തിയത്‌. സംഘത്തില്‍ 28 സ്‌ത്രീകളും എട്ടുപുരുഷന്മാരും മൂന്നു കുട്ടികളുമുണ്ടായിരുന്നു. വ്യോമസേനയും വനവകുപ്പ്‌ ഉദ്യോഗസ്ഥരും പൊലീസും അഗ്നിശമനസേനയും രക്ഷപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കി സംഭവവുമായി ബന്ധപ്പെട്ട്‌ ട്രെക്കിങ്‌ സംഘടിപ്പിച്ച ചെന്നൈ ട്രെക്കിങ്‌ ക്ലബ്‌ ഉടമ പീറ്റര്‍ വന്‍ജീതിനെതിരെ പൊലീസ്‌ കേസ്‌ എടുത്തു. ട്രെക്കിങ്‌ ഗൈഡ്‌ രാജേഷിന്‌ അറസ്റ്റു ചെയ്‌തു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ നാല ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക്‌ ഒരുലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കുമെന്നു തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി ടി.കെ.പളനിസ്വാമി വ്യക്തമാക്കി.