Breaking News

Trending right now:
Description
 
Mar 13, 2018

നേപ്പാളില്‍ ബംഗ്ലാദേശ്‌ വിമാനം തകര്‍ന്നുവീണ്‌ 50 മരണം

image നേപ്പാള്‍ തലസ്ഥാനമായ കഠ്‌മണ്ഡുവിലെ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ബംഗ്ലാദേശ്‌ വിമാനം തകര്‍ന്നുവീണ്‌ 50 പേര്‍ മരിച്ചു. പരുക്കേറ്റ 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്‌. ബംഗ്ലാദേശിലെ സ്വകാര്യ കമ്പനിയായ യുഎസ്‌ - ബംഗ്ലാ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ 67 യാത്രക്കാരും നാലു ജോലിക്കാരുമടക്കം 71 പേരാണ്‌ ഉണ്ടായിരുന്നത്‌. ഇവരില്‍ 33 പേര്‍ നേപ്പാളുകാരും 32 പേര്‍ ബംഗ്ലാദേശുകാരുമാണ്‌. തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.40നായിരുന്നു അപകടം. പ്രതികൂല കാലാവസ്ഥയില്‍ നിയന്ത്രണംവിട്ടിറങ്ങിയ വിമാനം വിമാനത്താവളത്തിന്റെ വേലിയില്‍ ഇടിച്ചശേഷം തീപിടിക്കുകയായിരുന്നു. പിന്നാലെ വന്‍ പൊട്ടിത്തെറിയുണ്ടായി രണ്ടുപ്രാവശ്യം വിമാനമിറക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ്‌ ദുരന്തം ഉണ്ടാകുന്നത്‌. സാങ്കേതിക തകരാറാണ്‌ അപകടകാരണമെന്നു സംശയിക്കുന്നു. റണ്‍വേയുടെ തെക്കുഭാഗത്ത്‌ ഇറങ്ങാനാണ്‌ വിമാനത്തിന്‌ അനുമതി നല്‍കിയത്‌. എന്നാല്‍ വടക്കുഭാഗത്താണ്‌ ഇറങ്ങിയതെന്നു സിവില്‍ വ്യോമയാന അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സഞ്‌ജീവ്‌ ഗൗതം വ്യക്തമാക്കി. അപകടത്തിനു പിന്നാലെ ത്രിഭുവന്‍ വിമാനത്താവളത്തിലെ എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചു.