Breaking News

Trending right now:
Description
 
Mar 12, 2018

ന്യൂനമര്‍ദം ശക്തമായി: മീന്‍പിടുത്തക്കാര്‍ക്ക്‌ മുന്നറിയിപ്പ്‌

image കന്യാകുമാരിക്കു തെക്കും ശ്രീലങ്കയ്‌ക്കു പടിഞ്ഞാറുമായി ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതോടെ ബുധനാഴ്‌ച വരെ ഈ മേഖലയില്‍ മത്സ്യബന്ധനം നടത്തരുതെന്ന്‌ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുനല്‍കി. ന്യൂനമര്‍ദം 24 മണിക്കൂറിനകം ശക്തിപ്പെടാനും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുന്നതിനും മൂന്നുമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്‌. കേരളത്തില്‍നിന്നുള്ളവര്‍ മത്സ്യബന്ധനത്തിന്‌ പോകാറുള്ള ലക്ഷദ്വീപ്‌, കന്യാകുമാരി മേഖലയിലെ കടല്‍പ്രദേശങ്ങളും ന്യൂനമര്‍ദത്തിന്റെ സ്വാധീനമേഖലയില്‍ ഉള്‍പ്പെടും. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ബുധനാഴ്‌ചവരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുത്‌. തമിഴ്‌നാടിന്റെ തീരപ്രദേശമായ കുളച്ചല്‍ മുതല്‍ കിഴക്കരവരെയുള്ള മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌.