Breaking News

Trending right now:
Description
 
Mar 12, 2018

30,000 കര്‍ഷകര്‍ മഹാരാഷ്ട്രാ നിയമസഭാ മന്ദിരം ഉപരോധിക്കും

image കാര്‍ഷിക കടം എഴുതിതള്ളുക, വനഭൂമി കര്‍ഷകര്‍ക്കു കൈമാറുക, സ്വാമിനാഥന്‍ കമ്മിഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മുപ്പതിനായിരത്തിലേറെ സ്‌ത്രീകള്‍ ഉള്‍പ്പടെയുള്ള കര്‍ഷകര്‍ ഇന്നു മഹാരാഷ്ട്ര നിയമസഭാമന്ദിരം ഉപരോധിക്കും. നാസിക്കില്‍നിന്നു 189 കിലോമീറ്ററിലേറെ നടന്നെത്തിയ കര്‍ഷകര്‍ ഞായറാഴ്‌ച ഉച്ചകഴിഞ്ഞു മുംബൈ നഗരത്തില്‍ പ്രവേശിച്ചിരുന്നു. ശിവസേനയ്‌ക്കും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയ്‌ക്കും പുറമേ എന്‍സിപി, ആം ആദ്‌മി പാര്‍ട്ടി തുടങ്ങിയ കക്ഷികളും കര്‍ഷകസമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. നിയമസഭയുടെ ബജറ്റ്‌ സമ്മേളനത്തിനിടെയുള്ള സമര മുന്നേറ്റം മുഖ്യമന്ത്രി ദേവേന്ദ്ര ഹഡ്‌നാവിസിന്റെ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. മുംബൈ നഗരത്തില്‍ പ്രതിഷേധക്കൂട്ടായ്‌മ തീര്‍ത്ത കര്‍ഷകരുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി ഇന്നു ചര്‍ച്ച നടത്തുമെന്നാണ്‌ സൂചന.