Breaking News

Trending right now:
Description
 
Mar 12, 2018

ഷി ചിന്‍ചിങ്‌ ആജീവനാന്ത ചൈനീസ്‌ പ്രസിഡന്റ്‌

image ചൈനയില്‍ പ്രസിഡന്റ്‌ ഷി ചിന്‍ചിങ്ങിന്‌ ആജീവനാന്തം അധികാരത്തില്‍ തുടരുന്നതിന്‌ അനുമതി നല്‍കുന്ന ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ്‌ വന്‍ഭൂരിപക്ഷത്തോടെ അംഗീകരിച്ചു. ഇനി ഷി ചിന്‍ചിങിന്‌ ആഗ്രഹിക്കുന്നിടത്തോളം കാലത്ത്‌ അധികാരത്തില്‍ തുടരാനാകും. ഡെങ്‌്‌്‌്‌്‌്‌സിയാവോ പിങ്‌ അധികാരത്തിലിരിക്കെ, 1982-ല്‍ കൊണ്ടുവന്ന ഒരാള്‍ക്ക്‌ പരമാവധി രണ്ടുതവണ എന്ന നിബന്ധനയാണു ഭരണഘടനാ ഭേദഗതിയിലൂടെ നീക്കം ചെയ്‌തത്‌. നാമമാത്ര അധികാരങ്ങളുള്ള പാര്‍ലമെന്റായ നാഷനല്‍ പീപ്പിള്‍സ്‌ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ ഷി അടക്കം 2958 അംഗങ്ങള്‍ ഭേദഗതിയെ അനുകൂലിച്ചു. രണ്ടുപേര്‍ എതിര്‍ത്തപ്പോള്‍ മൂന്നുപേര്‍ വിട്ടുനിന്നു. 1949 മുതല്‍ ഏക പാര്‍ട്ടി ഭരണത്തിനു കീഴില്‍ മാധ്യമ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടുകഴിയുന്ന ചൈനയിലെ 138 കോടി ജനങ്ങളെ പുതിയ നടപടി ആശങ്കയിലാക്കിയേക്കാം. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും സര്‍വസൈന്യാധിപനും പ്രസിഡന്റുമാണു ചൈനയിലെ ഏറ്റവും വലിയ അധികാരകേന്ദ്രങ്ങള്‍. ഇവ മൂന്നും ഏറ്റെടുത്തു ഭരണകൂടത്തിന്റെ എല്ലാ മേഖലകളിലും ആധിപത്യം സ്ഥാപിക്കാന്‍ ഷി ചിന്‍ചിങ്ങിനു കഴിഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം നീണ്ട അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ ഇതിനു അരങ്ങൊരുക്കുകയായിരുന്നു.