Breaking News

Trending right now:
Description
 
Sep 27, 2012

കൊച്ചിയിലെ കുസാറ്റില്‍ പുതിയ റഡാര്‍, മഴയും മഞ്ഞും ഇനി നേരത്തെ അറിയാം

image കൊച്ചി: മഴ, കൊടുങ്കാറ്റ്‌, മൂടല്‍മഞ്ഞ്‌ എന്നിവ മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന സ്‌ട്രാറ്റോസ്‌പിയര്‍ -ട്രോപ്പോസ്‌പിയര്‍ (എസ്‌-ടി) റഡാര്‍ കൊച്ചിയിലെ ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്‌) സ്ഥാപിക്കാനൊരുങ്ങുന്നു. കേന്ദ്രശാസ്‌ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ സഹായത്തോടെ 20 കോടി രൂപാ ചെലവഴിച്ചാണ്‌ ചെന്നൈയിലെ ഡാറ്റാ പാറ്റേണ്‍സ്‌ എന്ന കമ്പനി റഡാര്‍ സ്ഥാപിക്കുന്നത്‌. അടുത്തവര്‍ഷം അവസാനത്തോടെ പ്രവര്‍ത്തിച്ചുതുടങ്ങുമെന്നാണ്‌ കരുതുന്നത്‌. കാലാവസ്ഥയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍പോലും കണ്ടെത്താന്‍ സഹായകമായ ഈ ഉപകരണം ഇന്ത്യയില്‍ ആദ്യമായാണ്‌ ഒരു യൂണിവേഴ്‌സിറ്റിക്ക്‌ അനുവദിക്കുന്നത്‌. റഡാര്‍ സ്ഥാപിക്കുന്നതിനുള്ള കെട്ടിടത്തിന്റെ പണി ബിഎസ്‌എന്‍എല്‍ നിര്‍മാണവിഭാഗം അടുത്തിടെ ആരംഭിച്ചു. 22000 ചതുരശ്ര അടിയില്‍ മൂന്നുനിലയുള്ള കെട്ടിടത്തിന്റെ മുകളിലാണ്‌ ടിവി ആന്റീനയുടെ മാതൃകയിലുള്ള റഡാര്‍ സ്ഥാപിക്കുന്നത്‌. അന്തരീക്ഷത്തിലുള്ള ചെറിയാ മാറ്റങ്ങള്‍ പോലും അറിയാന്‍ റഡാറിന്‌ കഴിയുന്നതിനാല്‍ നാവിക സേനയ്‌ക്കും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനും കേരളത്തിലെ മണ്‍സൂണ്‍ പഠനശാഖയ്‌ക്കും ഏറെ പ്രയോജനകരമാകും.