Breaking News

Trending right now:
Description
 
Mar 11, 2018

നടിയെ ആക്രമിച്ച കേസിലെ വിചാരണ സ്റ്റേചെയ്യണമെന്നു ദിലീപിന്റെ ഹര്‍ജി

image നടിയെ കാറില്‍ തട്ടിക്കൊണ്ടുപോവുകയും ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തുവെന്ന കേസിലെ വിചാരണ നിര്‍ത്തിവയ്‌ക്കണമെന്നു ആവശ്യപ്പെട്ടു നടന്‍ ദിലീപ്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസിന്റെ വിചാരണ ബുധനാഴ്‌ച ആരംഭിക്കാനിരിക്കെയാണ്‌ ദിലീപ്‌ കോടതിയെ സമീപിച്ചിരിക്കുന്നത്‌. പ്രതിയെന്ന നിലയിലുള്ള തന്റെ അവകാശങ്ങള്‍ പരിഗണിക്കണമെന്നാണ്‌ ഹര്‍ജിയിലെ പ്രധാന ആവശ്യം. പ്രതിയെന്ന നിലയില്‍ കേസിലെ പല രേഖകളും തനിക്കു ലഭിച്ചിട്ടില്ലെന്നും ഇതു കേസിന്റെ സുഗമമായ നടത്തിപ്പിന്‌ തടസം സൃഷ്ടിക്കുമെന്നും ദിലീപ്‌ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ വേണമെന്നു ആവശ്യപ്പെട്ട്‌ മറ്റൊരു ഹര്‍ജികൂടി ദിലീപ്‌ ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്‌. ദൃശ്യങ്ങള്‍ നല്‍കരുതെന്ന അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതിയുടെ ഉത്തരവ്‌ ചോദ്യം ചെയ്‌തുള്ള ഹര്‍ജിയാണിത്‌.