Breaking News

Trending right now:
Description
 
Mar 11, 2018

അച്ഛന്റെ കൊലയാളികളോട്‌ ഞങ്ങള്‍ ക്ഷമിച്ചുവെന്ന്‌ രാഹുല്‍

image രാജീവ്‌ ഗാന്ധിയെ കൊലപ്പെടുത്തിയവരോട്‌ മക്കളായ താനും പ്രിയങ്കയും ക്ഷമിച്ചുവെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിംഗപ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റിലെ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിനിടെയാണ്‌ രാഹുല്‍ ഇക്കാര്യം പറഞ്ഞത്‌. എന്തുകാരണത്തിന്റെ പേരിലായാലും അച്ഛനെ കൊന്നവരോട്‌ ഞങ്ങള്‍ ക്ഷമിച്ചുകഴിഞ്ഞു. ഒരു തരത്തിലുള്ള സംഘര്‍ഷങ്ങളും ഉണ്ടാകരുതെന്ന്‌ ആഗ്രഹിക്കുന്ന ആളാണ്‌ ഞാന്‍-അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ തെറ്റുകള്‍ക്കെതിരെ നിലപാട്‌ എടുക്കുന്നവരും ഏതെങ്കിലും കാര്യത്തിനായി ഉറച്ചുവാദിക്കുന്നവരും കൊല്ലപ്പെടുമെന്നു ഉറപ്പാണെന്നു പറഞ്ഞ രാഹുല്‍, അച്ഛന്റെ കൊലപാതകം ഏറെനാളെ തങ്ങളെ അലട്ടിയിരുന്നുവെന്നു ചൂണ്ടിക്കാട്ടി. അച്ഛന്‍ ഒരുദിവസം കൊല്ലപ്പെടുമെന്നു അറിയാമായിരുന്നുവെന്നും അമ്മൂമ്മയായിരുന്ന ഇന്ദിരയുടെ കാര്യത്തിലും തങ്ങള്‍ക്ക്‌ അറിവുണ്ടായിരുന്നു. തനിക്ക്‌ 14 വയസുള്ളപ്പോഴാണ്‌ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത്‌. 15ലേറെപ്പേര്‍ രാവിലെയും ഉച്ചയ്‌ക്കും വൈകിട്ടും തനിക്കുചുറ്റും സുരക്ഷയൊരുക്കുമ്പോഴും തനിക്ക്‌ പ്രത്യേകിച്ചൊന്നും തോന്നാറില്ലെന്നും രാഹുല്‍ പറഞ്ഞു.