Breaking News

Trending right now:
Description
 
Mar 11, 2018

പോപ്പുലര്‍ ഫ്രണ്ട്‌ ആസ്ഥാനത്ത്‌ എത്തി ഹാദിയ നന്ദി പറഞ്ഞു.

image പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നതിനു നന്ദിപറയാന്‍ കോഴിക്കോട്ടെ പോപ്പുലര്‍ഫ്രണ്ട്‌ ആസ്ഥാനത്ത്‌ ഹാദിയ ഭര്‍ത്താവ്‌ ഷെഫിന്‍ ജഹാനൊപ്പം എത്തി. ഇസ്ലാംമതം സ്വീകരിക്കാന്‍ തീരുമാനിച്ച സമയത്ത്‌ മറ്റുചില സംഘടനകളെ സമീപിച്ചിരുന്നുവെങ്കിലും അവരാരും സഹായിക്കാന്‍ തയാറായില്ല. ഒരു ഘട്ടത്തില്‍ ഒരുപാട്‌ സംഘടനകള്‍ സഹായിച്ചിട്ടുണ്ടെങ്കിലും അവരുടെ സഹായങ്ങള്‍ക്കെല്ലാം പരിമിതി ഏറെയുണ്ടായിരുന്നു. സുപ്രീംകോടതിവരെ പോകേണ്ടിവന്ന നിയമ പോരാട്ടത്തിലും പോപ്പുലര്‍ ഫ്രണ്ടാണ്‌ സഹായിച്ചത്‌. അതുകൊണ്ടാണ്‌ ചെയര്‍മാന്‍ ഇ.അബുബക്കരെ നേരില്‍കണ്ട്‌ നന്ദി പറയാന്‍ എത്തിയതെന്നു ഹാദിയ വ്യക്തമാക്കി. സ്വാതന്ത്ര്യം കിട്ടിയതില്‍ ഒരുപാട്‌ സന്തോഷമുണ്ടെന്നു പറഞ്ഞ ഹാദിയ ഇങ്ങനെ ചോദിച്ചു- മതം മാറാന്‍ പാടില്ലേ? മതം മാറിയവരെല്ലാം ഇതുപോലെ ദുരിതങ്ങളിലൂടെ കടന്നുപോവേണ്ടിവരുമോ?