Breaking News

Trending right now:
Description
 
Mar 11, 2018

ഷുഹൈബ്‌ വധക്കേസ്‌: സിപിഎംകാരായ നാലു പ്രതികളെ പാര്‍ട്ടി പുറത്താക്കി

image കണ്ണൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ മട്ടന്നൂര്‍ ബ്ലോക്ക്‌ സെക്രട്ടറി എസ്‌.പി.ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ എം.വി.ആകാശ്‌, സി.എസ്‌.ദീപ്‌ ചന്ദ്‌, ടി.കെ.അസ്‌കര്‍, കെ.അഖില്‍ എന്നിവരെയാണ്‌ പാര്‍ട്ടി പുറത്താക്കിയത്‌. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ്‌ പുറത്താക്കല്‍ നടപടി. ആകാശ്‌, അഖില്‍, ദപ്‌ചന്ദ്‌ എന്നിവര്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയെന്നും അസ്‌കര്‍ കൊലയാളി സംഘത്തിന്റെ വാഹനം ഓടിച്ചുവെന്നുമാണ്‌ കേസ്‌. ഷുഹൈബ്‌ കൊല്ലപ്പെട്ടത്‌ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. കേസ്‌ സിബിഐയ്‌ക്കു വിടാനുള്ള ഹൈക്കോടതി ഉത്തരവും കനത്ത ആഘാതമാണ്‌ പാര്‍ട്ടിക്കുണ്ടാക്കിയത്‌. അറസ്റ്റിലായ 11 പേരില്‍ ഉള്‍പ്പെട്ടവരാണ്‌ ഇവര്‍. കൊലപാതകകേസില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കു പങ്കുണ്ടെന്നു പാര്‍ട്ടിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ നടപടിയുണ്ടാവുമെന്നു സിപിഎം ജില്ലാ നേതൃത്വം നേരത്തെ പ്രഖ്യാപിച്ചിരുന്നു.