Breaking News

Trending right now:
Description
 
Mar 11, 2018

ലോകത്തിലെ ഏറ്റവും ധനികനായ മലയാളി യൂസഫലി

image ലോകത്തിലെ ഏറ്റവും ധനികനായ മലയാളി ലുലു ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.എ.യൂസഫലി. ഫോബ്‌സ്‌ മാസികയുടെ കണക്കിലാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്‌. 32,500 കോടി രൂപയുടെ ആസ്‌തിയുമായാണ്‌ യൂസഫലി ഫോബ്‌സ്‌ പട്ടികയിലെ സമ്പന്നനായ മലയാളിയായത്‌. ആഗോള റാങ്കിങില്‍ 39-ാം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യാക്കാരില്‍ പത്തൊമ്പതാമതാണ്‌. 25,300 കോടിയുടെ ആസ്‌തിയുള്ള രവിപിള്ളയാണ്‌ പട്ടികയിലെ രണ്ടാമത്തെ മലയാളി. ലോക റാങ്കിങ്ങില്‍ 572-ാം സ്ഥാനത്താണ്‌. അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിനേക്കാള്‍ മുകളിലാണ്‌ ഇരുവരുടെയും സ്ഥാനം. ജെംസ്‌ എഡ്യുക്കേഷന്‍ ഗ്രൂപ്പ്‌ തലവന്‍ സണ്ണി വര്‍ക്കിയാണ്‌ മൂന്നാം സ്ഥാനത്ത്‌. 15,600 കോടിയാണ്‌ ദുബായ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്ണി വര്‍ക്കിയുടെ ആസ്‌തി. ഇന്‍ഫോസിസ്‌ സഹസ്ഥാപകന്‍ ക്രിസ്‌ ഗോപാലകൃഷ്‌ണന്‍ നാലാംസ്ഥാനത്തുണ്ട്‌. ഇദ്ദേഹത്തിന്റെ സമ്പാദ്യം 11,700 കോടി രൂപയാണ്‌. ശോഭാഗ്രൂപ്പ്‌ ചെയര്‍മാന്‍ പിഎന്‍സി േേമാന്‍, വിപിഎസ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഷംസീര്‍ വയലില്‍, ജോയ്‌ ആലൂക്കാസ്‌ എന്നിവരാണ്‌ ആറുമുതല്‍ എട്ടുവരെ സ്ഥാനങ്ങളില്‍ ഉള്ളവര്‍. മൂവരുടെയും ആസ്‌തി 9,700 കോടി.