Breaking News

Trending right now:
Description
 
Mar 11, 2018

ഭാര്യയെ വധിക്കാന്‍ശ്രമിച്ച കേസ്‌: ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം മുഹമ്മദ്‌ ഷമി ഒളിവില്‍

image ഭാര്യയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം മുഹമ്മദ്‌ ഷമി ഒളിവില്‍. കൊല്‍ക്കത്തയിലെ ജാദവ്‌ പൂര്‍ പൊലീസ്‌ സ്റ്റേഷനില്‍ മുഹമ്മദ്‌ ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയിലാണ്‌ കേസ്‌. ഷമിയുടെ നാലു കുടുംബാംഗങ്ങള്‍ക്കെതിരെയും കേസുണ്ട്‌. ഗാര്‍ഹിക പീഡനം അടക്കം ജാമ്യമില്ലാ വകുപ്പുകളിലാണ്‌ കേസ്‌ എടുത്തിരിക്കുന്നത്‌. പൊലീസ്‌ അന്വേഷണം ആരംഭിച്ചതോടെ വെള്ളിയാഴ്‌ച രാത്രിമുതല്‍ ഷമിയെ കാണാതാവുകയായിരുന്നു. ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു ഏതാനും ദിവസം മുമ്പ്‌ ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു.