Breaking News

Trending right now:
Description
 
Mar 11, 2018

ഭോപ്പാലില്‍ മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ടു

image മധ്യപ്രദേശിലെ ഭോപ്പാലില്‍ നര്‍മദവാലിയിലുള്ള വീട്ടില്‍ മലയാളി ദമ്പതികളെ വീട്ടിലെ മുന്‍ വേലക്കാരന്‍ കഴുത്തറുത്തു കൊലപ്പെടുത്തി. മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ ഗോപാലകൃഷ്‌ണന്‍ നായര്‍, ഭാര്യ ഗോമതി എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. മണ്ണാര്‍ക്കാട്‌ ആര്യമ്പാവ്‌ സ്വദേശികളാണ്‌ ഇരുവരും. കൊല്ലപ്പെട്ട ഗോമതിയുടെ സ്വര്‍ണമാലയും വളയും ഉള്‍പ്പെടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട്‌ മുന്‍ വീട്ടുജോലിക്കാരന്‍ ഗ്വാളിയാര്‍ സ്വദേശി രാജു ഝാകഡിനെ (34) അറസ്‌റ്റു ചെയ്‌തു. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ്‌ ഇയാള്‍ കുറ്റം സമ്മതിച്ചത്‌. ഗോപാലകൃഷ്‌ണന്‍ നായരുടെ വീട്ടില്‍ ജോലിക്കുനിന്നിരുന്ന ആര്‍തി എന്ന യുവതിയുടെ ഭര്‍ത്താവാണ്‌ രാജു. ഇവരുടെ വിവാഹം ഗോപാലകൃഷ്‌ണനാണു നടത്തിക്കൊടുത്തത്‌. വിവാഹശേഷം ഇരുവരും ഇവിടെയാണ്‌ താമസിച്ചിരുന്നത്‌. പണമിടപാടുസംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന്‌ നാലുമാസം മുമ്പ്‌ ഇരുവരെയും പറഞ്ഞുവിടുകയും ചെയ്‌തിരുന്നു. വ്യാഴാഴ്‌ച രാത്രി പത്തുമണിയോടെ ഇവിടെ എത്തിയ രാജു ഗോപാലകൃഷ്‌ണനുമായി വാക്കേറ്റമുണ്ടാവുകയും ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. ബഹളംകേട്ട്‌ എത്തിയ ഗോമതിയേയും കഴുത്തറുത്ത്‌ കൊലപ്പെടുത്തി ആഭരണങ്ങളുമായി രക്ഷപ്പെട്ടു. മൂന്നുപെണ്‍മക്കളെയും വിവാഹം കഴിച്ചയച്ചശേഷം ദമ്പതികള്‍ ഒറ്റയ്‌ക്കാണ്‌ താമസിച്ചിരുന്നത്‌.