Breaking News

Trending right now:
Description
 
Mar 11, 2018

അറ്റുപോയ കാല്‍ രോഗിക്കു ഡോക്ടര്‍മാര്‍ തലയണയാക്കി

image വാഹനാപകടത്തില്‍പ്പെട്ടു മുട്ടിനുതാഴെ കാല്‍മുറിക്കേണ്ടിവന്നയാളുടെ കാല്‍ സ്‌ട്രെച്ചറില്‍ കിടക്കാന്‍ ഡോക്ടര്‍മാര്‍ തലയണയാക്കി. സംഭവം വിവാദമായതോടെ അന്വേഷണം നടത്താന്‍ അധികൃതര്‍ ഉത്തരവിട്ടു. യുപിയിലെ ഝാന്‍സി മെഡിക്കല്‍കോളജിലാണ്‌ ഇത്രയും വലിയ ക്രൂരത നടന്നത്‌. ട്രാക്ടറുമായി ഇടിക്കാതിരിക്കാന്‍ സ്‌കൂള്‍ ബസ്‌ വെട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ കാലിനു പരുക്കേറ്റ ബസ്‌ ക്ലീനര്‍ക്കാണ്‌ മുറിച്ചു മാറ്റിയ സ്വന്തം കാല്‍ തലയണയായി ഉപയോഗിക്കാന്‍ ഡോക്ടര്‍മാര്‍ നല്‍കിയത്‌. പ്രാദേശിക വാര്‍ത്താചാനല്‍ ചിത്രം സഹിതം ഇതു വാര്‍ത്തയാക്കിയതോടെ സംഭവം വിവാദമാവുകയും ചെയ്‌തു. പരുക്കേറ്റ യുവാവ്‌ ബോധത്തോടെ ആശുപത്രിയിലെ സ്‌ട്രച്ചറില്‍ കിടക്കുമ്പോഴാണായിരുന്നു ഡോക്ടര്‍മാരുടെ ബോധമില്ലാത്ത നടപടി. യുവാവിന്റെ മറ്റുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പരുക്കേറ്റ കാലില്‍ അണുബാധ പടരാതിരിക്കാനാണ്‌ ഡോക്ടര്‍മാര്‍ മുറിച്ചുനീക്കിയതെന്നും അതല്ല, അറ്റുപോയ കാലുമായിട്ടാണ്‌ ആശുപത്രിയില്‍ എത്തിച്ചതെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്‌. സംഭവം വിവാദമായ സാഹചര്യത്തില്‍ അന്വേഷണത്തിന്‌ ഉന്നതതലസമിതിയെ നിയോഗിച്ചതായി മെഡിക്കല്‍കോളജ്‌ പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.