Breaking News

Trending right now:
Description
 
Mar 11, 2018

നോട്ടുനിരോധന നിര്‍ദേശം ചവറ്റുകൊട്ടയില്‍ എറിയുമായിരുന്നുവെന്ന്‌ രാഹുല്‍

image നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രധാനമന്ത്രിയായിരുന്നെങ്കില്‍ നോട്ട്‌ നിരോധനത്തിനുള്ള നിര്‍ദേശം മുന്നിലെത്തിയാല്‍ അപ്പോള്‍തന്നെ താനത്‌ ചവറ്റുകുട്ടയില്‍ തള്ളുമായിരുന്നു. നോട്ടുനിരോധനം ഒരു തെറ്റായ നീക്കവും രാജ്യത്തിന്‌ ഗുണകരമായിരുന്നില്ലെന്നും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ പര്യടനത്തിനിടെ രാഹുല്‍ വ്യക്തമാക്കി. നോട്ട്‌ നിരോധനത്തിലൂടെയും ജിഎസ്‌ടി നടപ്പാക്കിയതിലൂടെയും മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥയെ നശിപ്പിച്ചു. കള്ളപ്പണം തടയുന്നതിനും ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിനുമായിരുന്നു നോട്ട്‌ അസാധുവാക്കിയതെന്നു സര്‍ക്കാര്‍ ന്യായികരിക്കുന്നു. എന്നാല്‍ അസാധുവാക്കിയ നോട്ടുകളുടെ മൂല്യത്തിനു സമാനമായ നോട്ടുകള്‍ ഇപ്പോള്‍ വിപണിയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമത്വമല്ല, പുരുഷനേക്കാള്‍ കൂടുതല്‍ പിന്തുണയാണു സ്‌ത്രീകള്‍ക്കു നല്‍കേണ്ടത്‌-സ്‌ത്രീ ശാക്തീകരണം സംബന്ധിച്ച ചോദ്യത്തിനു രാഹുലിന്റെ മറുപടിയിങ്ങനെയായിരുന്നു. ഞാന്‍ പുരുഷനൊപ്പമല്ല വനതികളെ പരിഗണിക്കുന്നത്‌. അവരേക്കാള്‍ മുകളിലാണ്‌. പാശ്ചാത്യ സമൂഹത്തിലുള്‍പ്പെടെ വനിതകളോടു പക്ഷപാതമുണ്ട്‌. അതു പരിഹരിക്കണമെങ്കില്‍ സമത്വംകൊണ്ടു കാര്യമില്ല. പകരം പുരുഷനേക്കാള്‍ പിന്തുണ സ്‌ത്രീകള്‍ക്കു നല്‍കുകയാണ്‌ വേണ്ടതെന്നും രാഹുല്‍ പറഞ്ഞു. മലേഷ്യയിലെ ക്വാലലംപൂരില്‍ നിന്നാണ്‌ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ സന്ദര്‍ശനം രാഹുല്‍ തുടങ്ങിയത്‌.