Breaking News

Trending right now:
Description
 
Mar 10, 2018

ചാക്കോ കുര്യന്‍ ഫൊക്കാന ഓഡിറ്റര്‍ സ്ഥാനത്തേക്ക്‌

ഫ്രാന്‍സിസ്‌ തടത്തില്‍
image ഫ്‌ളോറിഡ: ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിലേക്കുള്ള ഓഡിറ്ററായി ഒര്‍ലാന്‍ഡോയില്‍നിന്നുള്ള പ്രമുഖ സംഘടനാ പ്രവര്‍ത്തകനും വ്യവസായിയുമായ ചാക്കോ കുര്യന്‍ മത്സരിക്കുന്നു. ഫൊക്കാനയുടെ മുതിര്‍ന്ന നേതാവും ഒര്‍ലാന്‍ഡോ റീജിയനല്‍ മലയാളി അസോസിയേഷന്‍ (ഓര്‍മ) മുന്‍ പ്രസിഡന്റുമായ ചാക്കോ കുര്യന്‍ നിലവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമാണ്‌. കെഎസ്‌ആര്‍ടിസിയില്‍ കണ്ടക്ടര്‍ ആയി ജീവിതം ആരംഭിച്ച ചാക്കോ നാല്‍പത്‌ വര്‍ഷം മുമ്പ്‌ അമേരിക്കയില്‍ കുടിയേറുമ്പോള്‍ നല്ലൊരു ജോലി എന്ന സ്വപ്‌നം മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ആഗ്രഹം പൂര്‍ത്തികരിക്കപ്പെട്ടത്‌ ട്രാഫിക്‌ പൊലീസ്‌ ഓഫിസറുടെ റോളിലായിരുന്നു. പിന്നീട്‌ ന്യൂയോര്‍ക്ക്‌ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായി ജോലി ചെയ്‌തു. ഇതിനിടെ നഴ്‌സിങ്‌ പഠിച്ചു പാസായി മെയില്‍നഴ്‌സായി ജോലിയില്‍ പ്രവേശിച്ചു. ജോലിയില്‍നിന്നു വിരമിച്ചശേഷം പലയിടത്തായി ഗ്യാസ്‌ സ്റ്റേഷനുകള്‍ ആരംഭിച്ചു. റിയാലിറ്റി രംഗത്തും പ്രവര്‍ത്തിക്കുന്നുണ്ട്‌. നിരവധി സംഘടനകളുടെ സ്‌പോണ്‍സര്‍ ആകാനും അദ്ദേഹത്തിനു കഴിഞ്ഞു.ഒര്‍ലാന്‍ഡോ സെന്റ്‌ മേരീസ്‌ കാത്തലിക്‌ പള്ളി വാങ്ങുന്നതിന്‌ മുഖ്യപങ്കുവച്ചു. പ്രധാന സ്‌പോണ്‍സര്‍മാരില്‍ ഒരാളുമായിരുന്നു. 1999, 2008 വര്‍ഷങ്ങളില്‍ ഓര്‍മയുടെ പ്രസിഡന്റായിരുന്നു. ഇപ്പോള്‍ സംഘടനയുടെ അഡൈ്വസറി കമ്മിറ്റി അംഗമാണ്‌. ലോങ്‌ ഐലന്‍ഡ്‌ കാത്തലിക്‌ അസോസിയേഷന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കോട്ടയം പെരുവന്താനം സ്വദേശിയാണ്‌ ചാക്കോ കുര്യന്‍. ഭാര്യ: ഏലിക്കുട്ടി ചാക്കോ നഴ്‌സിങ്‌ രംഗത്ത്‌ പ്രവര്‍ത്തിച്ചശേഷം വിരമിച്ചു. സിഡ്‌നി വേര്‍ഡില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്‌ ആയിരുന്ന എലിസബത്ത്‌ ചാക്കോ, കൈസര്‍ യൂണിവേഴ്‌സിറ്റിയില്‍ അസിസ്‌റ്റന്റ്‌ ഡീന്‍ ആയിരുന്ന ഡയാന ചാക്കോ എ്‌നിവര്‍ മക്കളാണ്‌.