Breaking News

Trending right now:
Description
 
Mar 10, 2018

കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിക്ക്‌ മമതയുടെ പിന്തുണ

image രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിക്ക്‌ തൃണമുല്‍ കോണ്‍ഗ്രസിന്റെ പിന്തുണ. കോണ്‍ഗ്രസ്‌ നേതാവ്‌ അഭിഷേക്‌ മനു സിംഗ്വിയെ തിരഞ്ഞെടുപ്പില്‍ പിന്തുണയ്‌ക്കുമെന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചു. സിപിഎമ്മിന്റെ തപന്‍കുമാര്‍ സെന്നിന്റെ കാലാവധി പൂര്‍ത്തിയാകുന്ന ഒഴിവിലേക്കാണ്‌ തിരഞ്ഞെടുപ്പ്‌. ബംഗാളില്‍ ബിജെപിയുടെ ഭീഷണി ശക്തമാകുന്നത്‌ കണക്കിലെടുത്താണ്‌ മമതയുടെ പുതിയ നീക്കം. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച അഭിഷേക മനു സിംഗ്വിയുടെ ജയം ഇതോടെ ഒറപ്പായി. തൃണമുല്‍ കോണ്‍ഗ്രസിന്റെ ഉന്നതാധികാരസമിതി യോഗത്തിനുശേഷമാണ്‌ മമത പ്രഖ്യാപനം നടത്തിയത്‌. സിംഗ്വിയും കപില്‍ സിബലും തങ്ങള്‍ക്കുവേണ്ടി നിരവധി കേസുകള്‍ വാദിച്ചിട്ടുണ്ടെന്നു അതുകൊണ്ടാണ്‌ ബംഗാളില്‍നിന്നു ഒഴിവുവരുന്ന അഞ്ചാമത്‌ സീറ്റിലേക്ക്‌ സിംഗ്വിയെ പിന്തുണയ്‌ക്കുന്നതെന്നും മമത വ്യക്തമാക്കി. കോണ്‍ഗ്രസ്‌ നേതൃത്വം ഇടതുമുന്നണിയുമായി ഉഭയകക്ഷി ചര്‍ച്ച നടന്നുവരുന്നതിനിടെയാണ്‌ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്‌.