Breaking News

Trending right now:
Description
 
Mar 10, 2018

ഗാന്ധിജിയുടെ കൈയൊപ്പ്‌ ചിത്രത്തിന്‌ 27 ലക്ഷം രൂപ

image മഹാത്മാഗാന്ധിയുടെ കൈയൊപ്പ്‌ പതിഞ്ഞ ചിത്രത്തിന്റെ വില 41,806 ഡോളര്‍ (27 ലക്ഷംരൂപ). ബോസ്‌റ്റണ്‍ ആസ്ഥാനമായുള്ള ആര്‍ആര്‍ ഓക്ഷന്‍ കമ്പനി സംഘടിപ്പിച്ച ലേലത്തിനാണ്‌ ഈ ചിത്രം ഇത്രയും വിലയ്‌ക്ക്‌ വിറ്റത്‌. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച്‌ ഏഴുവരെയായിരുന്നു ലേലം. 1931 സെപ്‌റ്റംബറില്‍ ലണ്ടനില്‍ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തില്‍വച്ച്‌ മദന്‍ മോഹന്‍ മാളവ്യയോടൊപ്പം ഗാന്ധിജി നടക്കുന്ന ചിത്രമാണ്‌ വിറ്റത്‌. എം.കെ.ഗാന്ധിയെന്ന്‌ ഇടംകൈകൊണ്ടാണ്‌ ഗാന്ധി ചിത്രത്തില്‍ ഒപ്പിട്ടിരിക്കുന്നത്‌. 19-ാം നൂറ്റാണ്ടില്‍ കാള്‍മാക്‌സ്‌ എഴുതിയ കത്ത്‌ 53,509 ഡോളറിനും ലേലത്തില്‍വിറ്റു. ലണ്ടനില്‍നിന്ന്‌ ഇംഗ്ലീഷ്‌ എഡിറ്റര്‍ കൊലെറ്റ്‌ ഡോബ്‌സണിന്‌ അയച്ചതാണ്‌ ഈ കത്ത്‌. 1903-ല്‍ ലിയോ ടോള്‍സ്‌റ്റോയ്‌ എഴുതിയ കത്തും ലേലംകൊണ്ടു. 13 ലക്ഷം രൂപ ടോള്‍സ്‌റ്റോയിയുടെ കത്തിനു ലഭിച്ചു.