Breaking News

Trending right now:
Description
 
Mar 10, 2018

ഭൂമി വില്‍പ്പന: കര്‍ദിനാള്‍ ചുമതലകളില്‍നിന്നു മാറിനില്‍ക്കണമെന്നു നിവേദനം

image സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി രൂപതയിലെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട വിവാദം നില്‍നില്‍ക്കുന്ന സാഹചര്യത്തില്‍ കേസ്‌ അന്വേഷണം പൂര്‍ത്തിയാകുംവരെ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ചുമതലയില്‍നിന്നു മാറി നില്‍ക്കണമെന്നു അതിരൂപതാ വൈദിക സമിതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട നിവേദനം സിനഡിനു നല്‍കാന്‍ അതിരൂപതാ സഹായ മെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, മാര്‍ ജോസ്‌ പുത്തന്‍ വീട്ടില്‍ എന്നിവര്‍ക്ക്‌ വൈദിക സമിതി കൈമാറി. ഭൂമിക്കചവടം മൂലം അതിരൂപതയ്‌ക്കു 87 കോടി രൂപയുടെ ബാധ്യതയാണ്‌ ഉണ്ടായിരിക്കുന്നത്‌. ഓരോ മാസവും പലിശയിനത്തില്‍ 85 ലക്ഷം നല്‍കണം. അതിരൂപതയുടെ സ്ഥലങ്ങളും സ്ഥാപനങ്ങളും ബാങ്കില്‍ പണയത്തിലാണെന്നു വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ്‌ മുണ്ടാടന്‍ വ്യക്തമാക്കി. നിരപരാധിത്വം തെളിയിക്കാന്‍ കര്‍ദിനാളിനു ലഭിക്കുന്ന അവസരമാണ്‌ പൊലീസ്‌ അന്വേഷണമെന്നു വൈദിക സമിതി ഭാരവാഹിള്‍ പറഞ്ഞു. അതേസമയം, അതിരൂപതയിലെ ഭൂമി വില്‍പ്പന സംബന്ധിച്ച പരാതിയില്‍ കേസെടുത്തു അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവില്‍ സിറ്റിപൊലീസ്‌ നിയമോപദേശം തേടിയിട്ടുണ്ട്‌. പ്രഥമവിവര റിപ്പോര്‍ട്ട്‌ റജിസ്‌റ്റര്‍ ചെയ്യുന്നതിനും പ്രതികളുടെ അറസ്റ്റ്‌ രേഖപ്പെടുത്തുന്നതിനും നിയമപരമായ വ്യക്തത വരുത്താനാണ്‌ നിയമോപദേശം തേടിയിരിക്കുന്നത്‌.