Breaking News

Trending right now:
Description
 
Mar 10, 2018

2019-ല്‍ യുപിഎ അധികാരത്തില്‍വരുമെന്ന്‌ സോണിയ

image ബിജെപിയെ തറപറ്റിച്ച്‌ 2019-ല്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള യുപിഎ അധികാരത്തില്‍വരുമെന്നു കോണ്‍ഗ്രസ്‌ മുന്‍ അധ്യക്ഷയും യുപിഎ അധ്യക്ഷയുമായ സോണിയ ഗാന്ധി. 2004-ല്‍ വാജ്‌ പേയി സര്‍ക്കാരിനെ താഴെയിറക്കിയ ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യം പോലെ നരേന്ദ്ര മോദിയുടെ അച്ഛേദിന്‍ വാഗ്‌ദാനവും ബിജെപിക്കു തിരിച്ചടിയാകുമെന്നു സോണിയ പറഞ്ഞു. വളരെ വലിയ വാഗ്‌ദാനങ്ങള്‍ നല്‍കിയെന്നതാണ്‌ ബിജെപിയുടെ പ്രധാന പ്രശ്‌നം. അതില്‍ എന്താണ്‌ നടപ്പാക്കിയത്‌. നരേന്ദ്രമോദി അധികാരത്തിലേറുംമുമ്പ്‌ ഇന്ത്യ വെറും തമോഗര്‍ത്തം മാത്രമായിരുന്നോ എന്നു സോണിയ ചോദിച്ചു. കോണ്‍ഗ്രസ്‌ തിരിച്ചുവരുകതന്നെ ചെയ്യും. വീണ്ടം അധികാരം പിടിക്കാന്‍ ബിജെപിയെ അനുവദിക്കില്ല. തുടര്‍ച്ചയായ 10 വര്‍ഷത്തെ അധികാരം മൂലമുള്ള ഭരണവിരുദ്ധ വികാരമാണ്‌ 2014 ലെ കോണ്‍ഗ്രസ്‌ തോല്‍വിക്കു പ്രധാനകാരണം. പുതിയ നേതാവിനെ വേണമെന്നു ജനങ്ങള്‍ ആഗ്രഹിച്ചിരിക്കും. മോദിയും പാര്‍ട്ടിയും മാര്‍ക്കറ്റിങില്‍ കോണ്‍ഗ്രസിനെ കടത്തിവെട്ടി. തന്നെയുമല്ല, അഴിമതിക്കെതിരെ ഉയര്‍ത്തിയ ബഹളം വെറുതെ പെരുപ്പിച്ചുകാട്ടുകയായിരുന്നു. യുപിഎയ്‌ക്ക്‌ എതിരായ ആരോപണങ്ങളെക്കുറിച്ച്‌ 2014ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി വല്ലാതെ ഊതിപ്പെരുപ്പിച്ച അഴിമതിയാരോപണങ്ങളാണ്‌ ഉണ്ടായത്‌. 2ജി സ്‌പെക്ട്രം ലേലം സംബന്ധിച്ച സിഎജിയുടെ റിപ്പോര്‍ട്ട്‌ ഉള്‍പ്പെടെ നേരില്ലാത്ത കണക്കുകള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഈ റിപ്പോര്‍ട്ട്‌ തയാറാക്കിയ ആള്‍ക്ക്‌ ഈ സര്‍ക്കാര്‍ വലിയ പദവിയും നല്‍കി. മുംബൈയില്‍ ഇന്ത്യാ ടുഡേ ഉച്ചകോടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ്‌ സോണിയ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌.