Breaking News

Trending right now:
Description
 
Mar 10, 2018

ദയാവധത്തിന്‌ ഉപാധികളോടെ സുപ്രീംകോടതി അനുമതി

image വിഷദ്രാവകങ്ങളും മാരകപദാര്‍ത്ഥങ്ങളും ഉപയോഗിക്കാതെയുള്ള നിഷ്‌ക്രിയ ദയാവധത്തിന്‌ ഉപാധികളോടെ സുപ്രീംകോടതിയുടെ അനുമതി. ജീവിക്കാനുള്ള മൗലികാവകാശത്തില്‍ മരണം സുഗമവും അന്തസുള്ളതുമാക്കാനുള്ള അവകാശവും ഉള്‍പ്പെടും. ഭേദപ്പെടുത്താനാകാത്ത രോഗാവസ്ഥയിലുള്ളവര്‍ക്ക്‌ ദുരിതജീവിതം വലിച്ചുനീട്ടുന്നതിനു പകരം ചികിത്സ സ്വയം വേണ്ടെന്നുവയ്‌ക്കാമെന്നു ചീഫ്‌ ജസ്റ്റീസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച്‌ വിധിന്യായത്തില്‍ വ്യക്തമാക്കി. അന്തസോടെ ജീവിക്കാനുള്ള അവകാശം ഭരണഘടനയില്‍ മൗലികാവകാശമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. അതുപോലെതന്ന അന്തസായി മരിക്കാനുള്ള അവകാശവും പൗരനുണ്ട്‌. നല്ല ആരോഗ്യാവസ്ഥയിലുള്ള ആള്‍ക്ക്‌ ഒരിക്കലും ദയാവധം ആവശ്യപ്പെടാനാകില്ല. ജീവിതത്തിലേക്കു തിരിച്ചെത്താന്‍ കഴിയാത്ത അവസ്ഥയില്‍ രോഗികളെ മെഡിക്കല്‍ ഉപകരണങ്ങള്‍ പിന്‍വലിച്ച്‌ ദയാവധത്തിന്‌ അനുവദിക്കാം. ഇത്തരം സാഹചര്യത്തില്‍ ദയാവധം അനുവദിക്കണമെന്നു മുന്‍കൂട്ടി വില്‍പത്രത്തില്‍ എഴുതിവയ്‌ക്കാമെന്നും കോടതി പറഞ്ഞു. ചികിത്സയും കൃത്രിമ ജീവന്‍രക്ഷാ മാര്‍ഗങ്ങളും ഒഴിവാക്കുന്നതിനു കര്‍ശന മാര്‍ഗരേഖയും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.