Breaking News

Trending right now:
Description
 
Mar 09, 2018

ബൈക്കില്‍പോയ ദമ്പതികളെ എസ്‌ഐ ചവിട്ടിവീഴ്‌ത്തി: ഗര്‍ഭിണി മരിച്ചു; എസ്‌ഐ അറസ്റ്റില്‍

image ചെന്നൈ തിരുച്ചിറപ്പള്ളിയില്‍ വാഹനപരിശോധനയ്‌ക്കിടെ കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക്‌ മറ്റൊരു ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ എസ്‌ഐ ചവിട്ടിമറിച്ചു. വീഴ്‌ചയില്‍ ബൈക്ക്‌ യാത്രികയായ ഗര്‍ഭിണി മരിച്ചു. ഭര്‍ത്താവിന്‌ ഗുരുതരപരുക്കേറ്റു. തഞ്ചാവൂര്‍ സ്വദേശി ഉഷയാണ്‌ (30) മരിച്ചത്‌. ഭര്‍ത്താവ്‌ രാജ ചികിത്സയിലാണ്‌. ആരോപണ വിധേയനായ എസ്‌ഐ കാമരാജിനെ സര്‍വീസില്‍നിന്നു പുറത്താക്കി. അറസ്റ്റിലായ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. ഏഴുകിലോമീറ്ററോളം പിന്തുടര്‍ന്നാണ്‌ ദമ്പതികളെ എസ്‌ഐ ആക്രമിച്ചത്‌. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ജനം തെരുവില്‍ ഇറങ്ങിയിരുന്നു. ദേശായപാത ഉപരോധിച്ചവര്‍ക്കുനേരെ പൊലീസ്‌ നടത്തിയ ലാത്തിചാര്‍ജില്‍ നൂറുകണക്കിനുപേര്‍ക്കു പരുക്കേറ്റു. ഉഷയുടെ കുടുംബത്തിന്‌ ഏഴുലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചു.