Breaking News

Trending right now:
Description
 
Mar 09, 2018

മേയ്‌ ഒന്നുമുതല്‍ നോക്കുകൂലിയില്ലെന്ന്‌ മുഖ്യമന്ത്രി

image സംസ്ഥാനത്ത്‌ മേയ്‌ ഒന്നുമുതല്‍ നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത തൊഴിലാളി സംഘടനാ യോഗത്തിലാണ്‌ തീരുമാനം. സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണതയും ഇതോടൊപ്പം അവസാനിപ്പിക്കും. തീരുമാനം നടപ്പാക്കുന്നതിനു മുന്നോടിയായി എല്ലാ ജില്ലയിലും കലക്ടര്‍ തൊഴിലാളിസംഘടനകളുടെ യോഗം വിളിക്കും. യന്ത്രവല്‍ക്കരണത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നു തൊഴിലാളിസംഘടനകള്‍ക്കു മുഖ്യമന്ത്രി ഉറപ്പുനല്‍കി. മുഖ്യമന്ത്രിയുടെ തീരുമാനത്തിനു ട്രേഡ്‌ യൂണിയനുകള്‍ പൂര്‍ണ പിന്തുണനല്‍കിയിട്ടുണ്ട്‌. നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവുമാണ്‌ കേരളത്തിന്റെ തൊഴില്‍മേഖലയുടെ പ്രതിച്ഛായ മോശമാക്കിയത്‌. തൊഴിലാളിസംഘടനകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതുകൊണ്ട്‌ കേരളത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ ഒരു വ്യവസായവും തടസപ്പെട്ടിട്ടില്ലെന്നു മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.