Breaking News

Trending right now:
Description
 
Mar 09, 2018

തളിപ്പറമ്പില്‍ ഗാന്ധിപ്രതിമ തകര്‍ത്ത ബിജെപി അനുഭാവി അറസ്റ്റില്‍

image തളിപ്പറമ്പ്‌ താലൂക്ക്‌ ഓഫിസിനു മുന്നിലെ രാഷ്ട്രപിതാവിന്റെ പ്രതിമ തകര്‍ത്തനിലയില്‍. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനായ പരിയാരം പള്ളിക്കുന്നില്‍ ദിനേശനെ (42) പൊലീസ്‌ അറസ്റ്റു ചെയ്‌തു. ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ്‌ ഇയാള്‍. വ്യാഴാഴ്‌ച രാവിലെയാണ്‌ എട്ടരയോടെയാണ്‌ ഗാന്ധിപ്രതിമ തകര്‍ത്ത നിലയില്‍ കണ്ടത്‌. അര്‍ധകായ പ്രതിമയുടെ മകളില്‍കയറി കണ്ണട തകര്‍ത്ത അക്രമി കഴുത്തിലിട്ടിരുന്ന മാല വലിച്ചുപൊട്ടിച്ചു വലിച്ചെറിഞ്ഞു. തുടര്‍ന്ന്‌ മുഖത്തടിച്ചശേഷം സ്ഥലം വിടുകയായിരുന്നു. ആക്രമണം നടത്തി പോകുന്നയാളുടെ ചിത്രം സ്ഥലത്തുണ്ടായിരുന്ന ആള്‍ പകര്‍ത്തിയതാണ്‌ അറസ്റ്റു എളുപ്പമാക്കാന്‍ പൊലീസിനു കഴിഞ്ഞത്‌. അതേസമയം ആക്രമണം നടത്തിയ ദിനേശന്‍ മനോരോഗത്തിന്‌ ചികിത്സയില്‍ കഴിയുന്ന ആളാണെന്നു പറയുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ബന്ധുക്കള്‍ പൊലീസിനു മുമ്പാകെ ഹാജരാക്കി.