Breaking News

Trending right now:
Description
 
Mar 09, 2018

ശ്രീലങ്കയില്‍ വംശീയ സംഘര്‍ഷം തുടരുന്നു; 81 പേര്‍ അറസ്റ്റില്‍

image ശ്രീലങ്കയില്‍ ഭൂരിപക്ഷ സിംഹള ബുദ്ധമതാനുയായികളും ന്യൂനപക്ഷ വിഭാഗമായ മുസ്ലീംകളും തമ്മില്‍ വംശീല കലാപം തുടരുന്നു. കാന്‍ഡി ജില്ലയില്‍ 81 പേരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. കലാപത്തിന്‌ നേതൃത്വം നല്‍കിയവര്‍ ഉള്‍പ്പെടെയുള്ളവരെയാണ്‌ അറസ്റ്റു ചെയ്‌തിരിക്കുന്നത്‌. മേഖലയില്‍ 45 അക്രമസംഭവങ്ങള്‍ ഇതുവരെ ഉണ്ടായെന്നാണ്‌ റിപ്പോര്‍ട്ട്‌. അക്രമം രൂക്ഷമായതിനെ തുടര്‍ന്ന്‌ ചൊവ്വാഴ്‌ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സിംഹള ബുദ്ധമത വിശ്വാസിയെ ജനക്കൂട്ടം കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ്‌ തിങ്കളാഴ്‌ച ന്യൂനപക്ഷ മുസ്ലീംകള്‍ക്കെതിരെ ലഹള ആരംഭിച്ചത്‌. ഇതിനകം രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി വീടുകളും കടകളും മോസ്‌കുകളും അക്രമികള്‍ തകര്‍ത്തെന്നു ന്യൂനപക്ഷ സമുദായക്കാര്‍ പറയുന്നു.