Breaking News

Trending right now:
Description
 
Mar 09, 2018

ചരക്കുകപ്പല്‍ കത്തി: നാവികന്‍ മരിച്ചു; നാലുപേരെ കാണാതായി

image ലക്ഷദ്വീപിലെ അഗത്തിക്കു സമീപം കടലില്‍ ചരക്കുകപ്പലിന്‌ തീപിടിച്ചു തായ്‌ലന്‍ഡ്‌ സ്വദേശിയായ നാവികന്‍ മരിച്ചു. ഇന്ത്യാക്കാരനുള്‍പ്പെടെ കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍ തുടരുന്നതായി തീരസംരക്ഷണസേന വ്യക്തമാക്കി. സിംഗപ്പൂരില്‍നിന്നു സൂയസിലേക്കു പോവുകയായിരുന്ന ഹനോം എന്ന കപ്പലിനാണ്‌ ചൊവ്വാഴ്‌ച രാത്രി തീപിടിച്ചത്‌. തീ ആളിപ്പടര്‍ന്നതോടെ കടലിലേക്ക്‌ എടുത്തുചാടിയ 27 ജീവനക്കാരില്‍ 23 പേരെ രക്ഷിച്ചു. ഇതിലൊരാളാണ്‌ ഗുരുതരമായി പൊള്ളലേറ്റു മരണമടഞ്ഞതെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ്‌ ഷിപ്പിങ്‌ വ്യക്തമാക്കി. രക്ഷപ്പെട്ടവരില്‍ തിരുവനന്തപുരം സ്വദേശി ദീപു എന്നയാളുമുണ്ട്‌. കപ്പലിലെ ക്യാപ്‌റ്റന്‍ ഉള്‍പ്പെടെ 13 പേര്‍ ഇന്ത്യാക്കാരാണ്‌. ഫിലിപ്പീന്‍സ്‌, ഇംഗ്ലണ്ട്‌, റുമാനിയ, തായ്‌ലന്‍ഡ്‌ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്‌ മറ്റുള്ളവര്‍. മോസ്‌ക്‌ എന്ന ജര്‍മ്മന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണ്‌ ഹനോം. രാസവസ്‌തുക്കളും മറ്റും നിറച്ച 7860 കണ്ടെയ്‌നറുകളുമായി മാര്‍ച്ച്‌ ഒന്നിനാണ്‌ കൂറ്റന്‍ കപ്പല്‍ സിംഗപ്പൂര്‍ തീരംവിട്ടത്‌.