Breaking News

Trending right now:
Description
 
Mar 09, 2018

മികച്ചനടന്‍ ഇന്ദ്രന്‍സ്‌, നടി പാര്‍വതി

image സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇന്ദ്രന്‍സിന്‌. ആളൊരുക്കം എന്ന ചിത്രത്തിനാണ്‌ അവാര്‍ഡ്‌. നഷ്ടപ്പെട്ട മകനെ തേടുന്ന പിതാവിന്റെ നിസഹായത അവിസ്‌മരണീയമാക്കിയ ഇന്ദ്രന്‍സിനെ പുരസ്‌കാരം തേടി എത്തുകയായിരുന്നു. ഇറാക്കിലെ യുദ്ധഭൂമിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സിന്റെ ആത്മസംഘര്‍ഷത്തിന്റെ കഥപറയുന്ന 'ടേക്ക്‌ ഓഫിലെ' അഭിനയത്തിന്‌ പാര്‍വതിയെ മികച്ച നടിയായി തിരഞ്ഞെടുത്തു. രാഹുല്‍ റിജിനായര്‍ സംവിധാനം ചെയ്‌ത ഒറ്റമുറി വെളിച്ചമാണ്‌ കഴിഞ്ഞവര്‍ഷത്തെ മികച്ച സിനിമ. ഗാര്‍ഹിക പീഡനത്തിന്‌ ഇരയാകുന്ന പെണ്‍കുട്ടിയുടെ ചെറുത്തുനില്‍പ്പിന്റെ കഥയാണ്‌ ഒറ്റമുറി വെളിച്ചം പറയുന്നത്‌. ഒറ്റമുറി വെളിച്ചത്തിന്‌ മൂന്ന്‌ അവാര്‍ഡുകളുണ്ട്‌. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം നേടിയ സഞ്‌ജു സുരേന്ദ്രന്റെ 'ഏദന്‍' മികച്ച രണ്ടാമത്തെ ചിത്രം. മറ്റു മൂന്നു അവാര്‍ഡുകള്‍കൂടി ഏദന്‍ സ്വന്തമാക്കി. ടേക്ക്‌ ഓഫ്‌ അഞ്ചു അവാര്‍ഡുകള്‍ നേടി. ഈ.മ.യൗ എന്ന ചിത്രം നിര്‍മിച്ച ലിജോ ജോസ്‌ പെല്ലിശേരിയാണ്‌ മികച്ച സംവിധായകന്‍. മികച്ച സ്വഭാവനടനായി അലന്‍സിയറും (തൊണ്ടിമുതലും ദൃക്‌സാക്ഷിയും) നടിയായി പൗളി വല്‍സനും (ഈ.മ.യൗ, ഒറ്റമുറി വെളിച്ചം) തിരഞ്ഞെടുക്കപ്പെട്ടു. രക്ഷാധികാരി ബൈജു ഒപ്പ്‌ എന്ന ചിത്രമാണ്‌ ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം. രഞ്‌ജന്‍ പ്രമോദാണ്‌ ഈ ചിത്രത്തിന്റെ സംവിധായകന്‍. ്‌മഹേഷ്‌ നാരായണനാണ്‌ മിക്‌ച നവാഗത സംവിധായകന്‍. ചിത്രം-ടേക്ക്‌ ഓഫ്‌. ടി.ദീപേഷ്‌ സംവിധാനം ചെയ്‌ത സ്വനം മികച്ച ബാലചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. പുരസ്‌കാര ജേതാക്കളില്‍ 78 ശതമാനം പേരും ആദ്യമായി സംസ്ഥാന അവാര്‍ഡ്‌ നേടുന്നവരാണ്‌. 37-ല്‍ 28 പുരസ്‌കാരങ്ങളും കന്നിക്കാര്‍ക്ക്‌ ലഭിച്ചു.