Breaking News

Trending right now:
Description
 
Mar 09, 2018

ഹാദിയയുടെ വിവാഹം നിയമാനുസൃതം; റദ്ദാക്കിയത്‌ തെറ്റ്‌: സുപ്രീംകോടതി

image വൈക്കം സ്വദേശി ഹാദിയയും കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായുള്ള വിവാഹം നിയമാനുസൃതമാണെന്നും വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്നും സുപ്രീംകോടതി. ഷെഫിന്‍ ജെഹാന്‍ സമര്‍പ്പിച്ച പ്രത്യേകാനുമതി ഹര്‍ജി പരിഗണിച്ചാണ്‌ കോടതി ഉത്തരവ്‌. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക്‌ അധികാരമില്ലെന്നു ചീഫ്‌ ജസ്റ്റീസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു. നിയമാനുസൃതമായി ഭാവികാര്യങ്ങള്‍ തുടരാന്‍ ഹാദിയയ്‌ക്കു സ്വാതന്ത്ര്യമുണ്ടെന്നും കുറ്റകരമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക്‌ (എന്‍ഐഎ) അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. ഹാദിയയുടെ പിതാവ്‌ കെ.എം.അശോകന്‍ നല്‍കിയ ഹേബിയസ്‌ കോര്‍പസ്‌ ഹര്‍ജിയിലാണു ഹൈക്കോടതി ഡിവിഷന്‍ബെഞ്ച്‌ കഴിഞ്ഞ മേയ്‌ 24നു വിവാഹം റദ്ദാക്കിയത്‌. എന്നാല്‍, കോടതിവിധി പൂര്‍ണമല്ലെന്നാണ്‌ ഹാദിയയുടെ പിതാവ്‌ അശോകന്റെ പ്രതികരണം. മകളുടേത്‌ തട്ടിക്കൂട്ടു വിവാഹമാണെന്നു കോടതിയെ ബോധിപ്പിക്കാന്‍ ശ്രമിക്കുമെന്നും നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധിയില്‍ അതിയായ സന്തോഷമുണ്ടെന്നു സേലത്തെ സ്വകാര്യ മെഡിക്കല്‍കോളജില്‍ പഠിക്കുന്ന ഹാദിയ പ്രതികരിച്ചു.