Breaking News

Trending right now:
Description
 
Mar 08, 2018

തുഷാര്‍ വെള്ളാപ്പള്ളിക്കു ബിജെപിയുടെ രാജ്യസഭാ സീറ്റ്‌

image ബിഡിജെഎസ്‌ ചെയര്‍മാനും വെള്ളാപ്പള്ളി നടേശന്റെ മകനുമായ തുഷാര്‍ വെള്ളാപ്പള്ളിക്ക്‌ ബിജെപിയുടെ രാജ്യസഭാ സീറ്റ്‌. ഉത്തര്‍പ്രദേശിലെ ഒഴിവുവരുന്ന സീറ്റില്‍നിന്ന്‌ തുഷാറിനെ ബിജെപി ടിക്കറ്റില്‍ രാജ്യസഭയില്‍ എത്തിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. വിവരം ബിജെപി കേന്ദ്രനേതൃത്വം തുഷാറിനെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. എന്‍ഡിഎ മുന്നണിയില്‍നിന്നു അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നു ബിഡിജെഎസ്‌ പലതവണ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഇടതുമുന്നണിയോട്‌ അടുക്കുന്ന സൂചനപോലും എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറികൂടിയായ വെള്ളാപ്പള്ളി നടേശനും നല്‍കി. ഇതോടെയാണ്‌ ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ടത്‌. എന്നാല്‍, തനിക്കു രാജ്യസഭാ സീറ്റു നല്‍കിയതായുള്ള വാര്‍ത്തകളെക്കുറിച്ച്‌ അറിയില്ലെന്നാണ്‌ തുഷാര്‍വെള്ളാപ്പള്ളി പ്രതികരിച്ചത്‌. ബിജെപി കേന്ദ്രനേതൃത്വം ഇക്കാര്യം തന്നെ അറിയിച്ചിട്ടില്ല. താന്‍ കുടുംബസമേതം ഇപ്പോള്‍ ദുബായിലാണെന്നും തുഷാര്‍ വ്യക്തമാക്കി.