Breaking News

Trending right now:
Description
 
Mar 08, 2018

കേരളത്തില്‍ അര്‍ബുദ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

image കേരളത്തില്‍ അര്‍ബുദ രോഗികളുടെ എണ്ണം കൂടുന്നതായി കണക്കുകളുമായി സര്‍ക്കാര്‍.തിരുവനന്തപുരം റിജനല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍സിസി), മലബാര്‍ കാന്‍സര്‍ സെന്റര്‍ (എംസിസി) എന്നിവിടങ്ങളിലെ കണക്കുകള്‍ വിലയിരുത്തിയാണ്‌ സര്‍ക്കാര്‍ ഇക്കാര്യം പുറത്തുവിട്ടത്‌. 2008-ല്‍ ആര്‍സിസിയില്‍ റജിസ്റ്റര്‍ ചെയ്‌തത്‌ 12,066 പേരായിരുന്നെങ്കില്‍ 2017-ല്‍ അത്‌ 16,174 ആയി വര്‍ധിച്ചു. എംസിസിയില്‍ 2001ല്‍ 830 രോഗികളാണ്‌ ചികിത്സതേടിയത്‌. എന്നാല്‍ 2017-ല്‍ ഇത്‌ 4587 ആയി. തുടര്‍ ചികിത്സയ്‌ക്ക്‌ 5999 പേരുമെത്തി.