Breaking News

Trending right now:
Description
 
Mar 08, 2018

ഹൈവേയില്‍ സഹായത്തിന്‌ വിളിക്കാം 1033

image ദേശീയപാതകളില്‍ സഞ്ചരിക്കുന്നവര്‍ക്ക്‌ സഹായത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ ഹെല്‍പ്‌ ലൈന്‍ 1033 നിലവില്‍വന്നു. ഗുഡ്‌ഗാവ്‌-ജയ്‌പൂര്‍, മുംബൈ-വഡോദര, റാഞ്ചി-മഹൂലിയ ദേശീയ പാതകളിലാണ്‌ ഈ സൗകര്യമുള്ളത്‌. അപകടമുണ്ടാവുകയോ അപകടങ്ങള്‍ കാണുകയോ ചെയ്‌താല്‍ സഹായം തേടാവുന്നതാണ്‌. റോഡില്‍ ഗതാഗതതടസമുണ്ടായാലും വാഹനം കേടായാലും സഹായത്തിന്‌ ഹെല്‍പ്‌ ലൈന്‍ നമ്പരില്‍ വിളിക്കാം. ആംബുലന്‍സ്‌, ക്രെയിന്‍ തുടങ്ങിയവ ഉടന്‍ എത്തും. ഹെല്‍പ്‌ ലൈന്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നു ഉറപ്പുവരുത്താന്‍ ആറു മേഖലാ കേന്ദ്രങ്ങള്‍ നാഷനല്‍ ഹൈവേ അതോറിറ്റി തുറന്നിട്ടുണ്ട്‌.