Breaking News

Trending right now:
Description
 
Mar 08, 2018

പ്രതിമ തകര്‍ക്കല്‍: ശക്തമായ നടപടിയുമായി കേന്ദ്രം

image ത്രിപുരയില്‍ ലെനിന്റെ രണ്ടു പ്രതിമകളും തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയ ആചാര്യന്‍ പെരിയാര്‍ ഇ.വി.രാമസ്വാമി നായ്‌ക്കരുടെ പ്രതിമയും മീററ്റില്‍ അംബേദ്‌കര്‍ പ്രതിമയും തകര്‍ത്തതിലും അക്രമങ്ങള്‍ക്കുമെതിരെ രാജ്യത്താകെ പ്രതിഷേധം. പ്രതിമ തകര്‍ക്കല്‍ വ്യാപകസംഘര്‍ഷങ്ങളിലേക്കു നീങ്ങിയതോടെ ശക്തമായ നടപടികളുമായി കേന്ദ്രം രംഗത്ത്‌ എത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജില്ലാ കലക്ടറും ജില്ലാ പൊലീസ്‌ സൂപ്രണ്ടും ഉത്തരവാദികളായിരിക്കുമെന്നു ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി. അതേസമയം, പ്രതിമതകര്‍ക്കല്‍ ആക്രമങ്ങളില്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി പ്രതിപക്ഷം രംഗത്ത്‌ എത്തി. രാജ്യത്തിനാകെ അപമാനകരമായ സംഭവമാണ്‌ ഇതെന്നു കോണ്‍ഗ്രസ്‌ കുറ്റപ്പെടുത്തി. ബിജെപിയുടേത്‌ അസഹിഷ്‌ണുതയുടെ രാഷ്ട്രീയമാണെന്നും രാജ്യത്തിന്റെ സംസ്‌കാരത്തെയാണ്‌ അതു തകര്‍ക്കുന്നതെന്നു കോണ്‍ഗ്രസ്‌ നേതാവ്‌ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. സംഭവം രാജ്യസഭയിലും വന്‍ പ്രതിഷേധകൊടുങ്കാറ്റുയര്‍ത്തി. പലയിടങ്ങളിലും പ്രതിഷേധം സംഘര്‍ഷത്തിലേക്കു നീങ്ങിയെന്നാണ്‌ റിപ്പോര്‍ട്ട്‌.