Breaking News

Trending right now:
Description
 
Mar 08, 2018

സിസ്റ്റര്‍ അഭയക്കേസ്‌: ഫാ.പൂതൃക്കയിലിനെ ഒഴിവാക്കി

image സിസ്‌റ്റര്‍ അഭയക്കേസില്‍ രണ്ടാം പ്രതിസ്ഥാനത്തുള്ള ഫാ.ജോസ്‌ പൂതൃക്കയിലിനെ സിബിഐ കോടതി ഒഴിവാക്കി. പ്രതിപ്പട്ടികയില്‍നിന്നു ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടു ഏഴുവര്‍ഷം മുമ്പ്‌ നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ്‌ നടപടി. അതേസമയം, കേസിലെ ഒന്നാം പ്രതി ഫാ.തോമസ്‌ കോട്ടൂര്‍, മൂന്നാംപ്രതി സിസ്റ്റര്‍ സെഫിയ എന്നിവരുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി. ഇതോടെ 26 വര്‍ഷത്തിനുശേഷം കേസിന്റെ വിചാരണയ്‌ക്കു കളമൊരുങ്ങി. ഫാ.ജോസ്‌ പൂതൃക്കയിലിനെതിരെ തെളിവുകള്‍ ഒന്നും ഇല്ലെന്ന നിരീക്ഷണം ശരിവച്ചാണ്‌ കോടതിയുടെ ഉത്തരവ്‌. വിധി പറയുന്നത്‌ രണ്ടുതവണ മാറ്റിയതിനുശേഷമാണ്‌ ബുധനാഴ്‌ച കോടി വിധിപറഞ്ഞത്‌. കേസില്‍ മുന്‍ ക്രൈംബ്രാഞ്ച്‌ എസ്‌പി കെ.ടി.മൈക്കിളും വിചാരണ നേരിടേണ്ടിവരും. ക്രൈംബ്രാഞ്ച്‌ മുന്‍ ഡിവൈഎസ്‌പി കെ.സാമുവലിനെയും കോട്ടയം വെസ്‌റ്റ്‌ പൊലീസ്‌ സ്റ്റേഷനിലെ എസ്‌ഐ ആയിരുന്ന അഗസ്റ്റിനെയും പ്രതിചേര്‍ത്തിരുന്നെങ്കിലും സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പേ ഇവര്‍ മരണമടഞ്ഞു. 1992 മാര്‍ച്ച്‌ 27നായിരുന്നു സിസ്‌റ്റര്‍ അഭയ കൊല്ലപ്പെട്ടത്‌. കോട്ടയത്തെ പയസ്‌ ടെന്‍ത്‌ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിടുതല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ഒന്നും മൂന്നും പ്രതികളെ ഈമാസം 28നു കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും.