Breaking News

Trending right now:
Description
 
Mar 08, 2018

ഷൂഹൈബ്‌ കൊലക്കേസ്‌ സിബിഐ അന്വേഷിക്കും

image കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസ്‌ സിബിഐ ഏറ്റെടുക്കും. സിബിഐ കേസ്‌ ഏറ്റെടുക്കണമെന്നു ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. കൊലപാതകം സംബന്ധിച്ച വന്‍ ഗൂഢാലോചനയാണ്‌ നടന്നിരിക്കുന്നത്‌. അത്‌ പുറത്തുകൊണ്ടുവരണം. ശത്രുക്കളെ ഇല്ലാതാക്കാന്‍രാഷ്ട്രീയ നേതാക്കള്‍ താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെയാണ്‌ ഉപയോഗിക്കുന്നതെന്നുള്ളത്‌ പരസ്യമായ രഹസ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഷുബൈബിന്റെ മാതാപിതാക്കളായ മുഹമ്മദ്‌, റസിയ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ജസ്റ്റീസ്‌ ബി.കെമാല്‍പാഷ സിബിഐ അന്വേഷണം ഏറ്റെടുക്കാന്‍ ഉത്തരവിട്ടത്‌. ഫെബ്രുവരി 12നു ഷുഹൈബ്‌ കൊല്ലപ്പെട്ടതിനെക്കുറിച്ച്‌ സിപിഎം ജില്ലാ നേതൃത്വത്തിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ്‌ നടക്കുന്നതെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. പൊലീസിന്റെ അന്വേഷണം തൃപ്‌തികരമല്ലെന്നു വ്യക്തമാക്കിയ കോടതി, ഫലപ്രദമായ അന്വേഷണം നടത്താന്‍ സിബിഐക്കു മാത്രമേ കഴിയൂവെന്നും ചൂണ്ടിക്കാട്ടി. കോടതി നിര്‍ദേശിച്ചാല്‍ കേസ്‌ എറ്റെടുക്കാന്‍ തായാറാണെന്നു സിബിഐ കോടതിയില്‍ അറിയിച്ചു. അതേസമയം, സിബിഐ അന്വേഷണം സിപിഎമ്മിനെ ബാധിക്കുന്ന വിഷയമല്ലെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രതികരിച്ചു. ഏത്‌ കേസ്‌ ആരന്വോഷിച്ചാലും അതു സിപിഎമ്മിനെ ബാധിക്കുകയില്ല. സിപിഎമ്മിന്‌ ഒന്നും മറയ്‌ക്കാനും ഭയപ്പെടാനുമില്ലെന്ന്‌ കോടിയേരി വ്യക്തമാക്കി.