Mar 07, 2018
പശുക്കളിലെ ഐശ്വര്യറാണി കപില തത്തംപള്ളിയില്‍
ആലപ്പുഴ: പശുവളര്‍ത്തലില്‍ താല്പര്യമുള്ള അഡ്വ.ജോഷി ജേക്കബും ഭാര്യ
ഡോ.ബിച്ചു എക്സ് മലയിലും ആലപ്പുഴ തത്തംപള്ളിയില്‍ കപില ഇനം പശുവിനെ
വളര്‍ത്തി തുടങ്ങി. പശുക്കളിലെ ഐശ്വര്യറാണിയാണ് കപില. ഇന്ത്യന്‍
തനതുവര്ഗമായ പശുവിന് നൂറ് സെന്റിമീറ്ററാണ് ഉയരം. പുല്ലും വെള്ളവുമാണ്
ഭക്ഷണമായി നല്‍കുന്നത്. പൂര്‍ണമായും പ്രകൃതിയോടിണങ്ങിയാണ് പശുപരിപാലനം.
കേരളത്തില്‍ കാസര്‍ഗോഡ് തീരപ്രദേശങ്ങളിലും കര്‍ണാടകയിലും കണ്ടുവരുന്ന
കാസര്‍ഗോഡ് കുള്ളന്‍ പശുക്കളില്‍നിന്നു അപൂര്വലക്ഷണങ്ങളോടെ ഉണ്ടാകുന്ന
ഒന്നാണ് ആശ്രമ പശുക്കള്‍ എന്നറിയപ്പെടുന്ന കപില പശുക്കള്‍. പണ്ട്
ക്ഷേത്രങ്ങളില്‍ മാത്രം വളര്‍ത്തിയിരുന്ന ഇവയെ ദൈവികമായിട്ടാണ്
കണ്ടുവരുന്നത്. സപ്തര്‍ഷികളില്‍പ്പെട്ട കപില മഹര്‍ഷിയുടെ കമണ്ഡലുവിലെ
പാല് യാഗവേളയില്‍ അസുരന്മാര് തട്ടിത്തെറിപ്പിച്ചപ്പോള്‍ മഹാമുനി
ദിവ്യശക്തിയാല്‍ സൃഷ്ടിച്ച പശുവാണ് കപില എന്നതാണ് ഐതിഹ്യം.
ഇവയുടെ പാലിന് ഔഷധമൂല്യമുണ്ട്. പാലില്‍ സ്വര്ണാക്ഷാരം
കലര്‍ന്നിട്ടുണ്ടെന്നു ഭാരതീയ ചികിത്സാ വിദഗ്ധര്‍ പറയുന്നു. പശുക്കളില്‍
ഏറ്റവും ശ്രേഷ്ഠമായ ഈ വിഭാഗം സൂര്യന്റെ സപ്തവര്‍ണ്ണങ്ങളെ ആഗിരണം ചെയ്ത്
ശരീരത്തില്‍ ആല്‍ക്കലി ഉ്ത്പാദിപ്പിക്കും. പാലും പാലുത്പന്നങ്ങളും
സ്വര്ണവര്ണമാണെന്നാണ് ഇതിന്റെ പ്രത്യേകത. കപിലയുടെ പാലില്നിന്നുള്ള
വെണ്ണ, നെയ്യ്, പാല്‍ക്കട്ടി എന്നിവയ്ക്കും സ്വര്‍ണനിറമാണ്. ഈ പശുവിന്റെ
പാല് സ്ഥിരമായി കഴിക്കുന്നത് രോഗപ്രതിരോധശേഷി നേടാന്‍ സഹായിക്കും.
കപിലയുടെ മൂത്രം ശുദ്ധീകരിച്ച് തയാറാക്കുന്ന ഗോ അര്‍ക്ക- ആസ്തമ, പ്രമേഹം,
അര്‍ശസ്, മൂത്രാശയരോഗങ്ങള്‍, വന്ധ്യത, ചര്‍മരോഗങ്ങള്‍, രക്തസമ്മര്‍ദ്ദം
തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഉപയോഗിച്ചുവരുന്നു. കപിലയിനത്തില്‍പ്പെട്ട
പശുക്കളുടെ വയറിനുള്ളില്‍ അപൂര്‍വ ഔഷധഗുണമുള്ളതും സുഗ്ധപൂരിതവുമായ ഗോരോചനം
ശേഖരിച്ചുവയ്ക്കുന്നുണ്ടെന്നു മൃഗസംരക്ഷണ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.
ആരോഗ്യമുള്ള അപൂര്‍വയിനം നാടന്‍ പശുക്കളുടെ പിത്തസഞ്ചിയില്‍ കാണപ്പെടുന്ന
കല്ലാണ് ഗോരോചനം. ഇവയുടെ പാലിലും ഗോരോചനം അടങ്ങിയിട്ടുണ്ട്.